Top

കെ ആര്‍ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ യുടെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്ക്

കെ ആര്‍ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ യുടെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്ക്
നൂറ്റാണ്ടിനിടെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തിന് കൂടുതൽ സഹായങ്ങൾ എത്തുകയാണ്. പ്രളയക്കെടുതില്‍ കൈത്താങ്ങായി നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.ദേശീയ അന്തര്‍ദേശീയ തലം മുതല്‍ കുഞ്ഞുകുട്ടികള്‍വരെയാണ് സഹായഹസ്തവുമായി എത്തികൊണ്ടിരിക്കുന്നത്. നിരവധി എഴുത്തുകാരും ഇതില്‍ പങ്കാളികളായിട്ടുണ്ട്. എന്നാല്‍ കെ ആര്‍ മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്.

മീരയുടെ പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇങ്ങനെയൊരു ആശയവുമായി മീര ഡിസി ബുക്കിസിനെ സമീപിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ബുക്കുകളുടെ റോയല്‍റ്റി കൈമാറാന്‍ നിരവധി എഴുത്തുകാര്‍ തയാറായി മുന്നോട്ട് വന്നരിക്കുകയാണ് എന്ന് ഡിസി ബുക്ക്‌സ് അറിയിച്ചു.

കെ ആർ മീരയുടെ 'ആരാച്ചാർ' എന്ന നോവൽ മലയാളത്തിലെ എക്കാലത്തെയും മികച്ച ബെസ്റ്റ് സെല്ലറുകളിൽ ഒന്നായിരുന്നു.

Next Story

Related Stories