UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവിത മോഷണം: ദീപ നിശാന്തിനെതിരെ നടപടിക്കൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്.

കവിത മോഷണ വിവാദത്തിൽ കുടുങ്ങിയ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ഇതിന്‍റെ ഭാഗമായി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിൻസിപ്പലിനോട് ബോർഡ് അഭിപ്രായം ആരാഞ്ഞിരിക്കയാണ്. അതെ സമയം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കാൻ തയ്യാറാണെന്നാണ് ദീപയുടെ നിലപാട്.

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിൻറെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി സി ടി എ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹച്യത്തിലാണ് കോളേജ് പ്രിൻസിപ്പാളിനോട് ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കാൻ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.

ദീപ നിശാന്തിനെ കോളേജ് യൂണിയൻറെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദീപ നിശാന്ത് ഖേദം പ്രകടിപ്പിക്കുകയും കലേഷിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

വേറെയും വ്യക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഞാന്‍ ട്രാപ്പിലായതാണ്; കവിത കോപ്പിയടിയില്‍ പേര് പറയാതെ ദീപ നിശാന്ത്‌

കവിത മോഷണം: എസ്. കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍