ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാനിലെ ബോംബാക്രമണത്തില്‍ മലയാളികളുള്‍പ്പടെ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു?

അഫ്ഗാന്‍ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഐസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ മലയാളികളുള്‍പ്പടെ 13 ഇന്ത്യന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച യുഎസ് സൈനികര്‍ ജിബിയു-43 ബോംബ് ഉപയോഗിച്ച് അഫ്ഗാനിലെ നംഗര്‍ഹാര്‍ മേഖലയിലെ ഐഎസ് കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ആ ആക്രമണത്തില്‍ 90 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ സ്ഥിരീകരിച്ചിരുന്നു.

ആക്രമണത്തില്‍ അഞ്ചിലേറെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നംഗര്‍ഹാര്‍ മേഖലയിലെ ഐഎസ് കേന്ദ്രത്തില്‍ ഇന്ത്യക്കാര്‍ ഉണ്ടെന്ന് സ്ഥരീകരിച്ചിരുന്നു. കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെന്നെത്തിയത് ഈ കേന്ദ്രത്തിലാണെന്നും ഇവിടുത്തെ ഐഎസ് കമാന്‍ഡര്‍മാരായിരുന്ന മുഹമ്മദ്, അളാ ഗുപ്ത എന്നിവര്‍ ഇന്ത്യക്കാരായിരുന്നുവെന്നാണ് വിവരം.

കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ആക്രമണം നടന്നത്തിന്റെ പിറ്റേന്ന് എന്‍ഐഎ പ്രത്യേക സംഘം അഫ്ഗാനിലേക്ക് യാത്ര തിരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍