UPDATES

ദിവ്യ സ്പന്ദനയുടെ അപകീര്‍ത്തി കേസില്‍ ഏഷ്യാനെറ്റിന് 50 ലക്ഷം രൂപ പിഴ

ദിവ്യ സ്പന്ദനയെ ഐപിഎല്‍ ഒത്തുകളി – കോഴ വിവാദങ്ങളുമായി ബന്ധപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോ പരിപാടികള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയെ (രമ്യ) അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഏഷ്യാനെറ്റിന്റെ കന്നഡ ചാനല്‍ സുവര്‍ണയ്ക്ക് 50 ലക്ഷം രൂപ പിഴ. ഏഷ്യാനെറ്റിനും സുവര്‍ണ ന്യൂസിനുമായാണ് ബംഗളൂരു സിവില്‍ കോടതി പിഴയിട്ടിരിക്കുന്നത്. 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദവുമായി തെറ്റായി ദിവ്യ സ്പന്ദനയെ ബന്ധിപ്പിച്ചു എന്നാണ് ആരോപണം. ദിവ്യ സ്പന്ദനയെ ഐപിഎല്‍ ഒത്തുകളി – കോഴ വിവാദങ്ങളുമായി ബന്ധപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോ പരിപാടികള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

മുന്‍ ലോക്‌സഭ എംപിയും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡുമായ ദിവ്യ സ്പന്ദനയ്‌ക്കെതിരെ രണ്ട് പരിപാടികളാണ് 2013 മേയില്‍ സുവര്‍ണ ചാനല്‍ സംപ്രേഷണം ചെയ്തത്. കന്നഡ നടിമാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട എന്ന് പറഞ്ഞുകൊണ്ട്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ടീമിന്റെ മുന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്ന ദിവ്യ സ്പന്ദനയുടെ ഫോട്ടോകള്‍ ഉപയോഗിച്ചിരുന്നു.

ദിവ്യ സ്പ്ന്ദനയെ തങ്ങള്‍ നേരിട്ട് പരാമര്‍ശിക്കുന്നില്ല എന്നാണ് ഏഷ്യാനെറ്റിന്റെ വാദം. ദിവ്യ സ്പന്ദനയ്ക്ക് യാതൊരു ദോഷവുമുണ്ടായിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ രണ്ട് കന്നഡ നടിമാര്‍ക്ക് ഐപിഎല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതായും ഏഷ്യാനെറ്റ് വാദിക്കുന്നു. അതേസമയം ഐപിഎല്ലുമായി 2013ല്‍ ദിവ്യ സ്പന്ദനയ്ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. താന്‍ ഈ സമയം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു എന്ന് ദിവ്യ സ്പന്ദന പറയുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന് ഉടമകള്‍, മുഴുവന്‍ ആനകളെയും നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍