ട്രെന്‍ഡിങ്ങ്

നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതി ചാര്‍ളി മാപ്പ്‌സാക്ഷിയാകും; ദിലീപിനെതിരെ രഹസ്യമൊഴി

ദിലീപിന്റെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ചാര്‍ളി പറയുന്നു. നടിയുടെ ദൃശ്യങ്ങള്‍ തന്നെ കാണിച്ചതായും ചാര്‍ളി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതിയായ ചാര്‍ളി മാപ്പ്‌സാക്ഷിയാകും. ദിലീപിനെതിരെ ചാര്‍ളി രഹസ്യമൊഴി നല്‍കി. ഇത് ദിലീപിന്റെ ക്വട്ടേഷനാണെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ചാര്‍ളി പറയുന്നു. ഒന്നര കോടി രൂപയാണ് ക്വട്ടേഷന്‍ തുകയെന്നും പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചതായും ചാര്‍ളി പറയുന്നു. പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിനാണ് ചാര്‍ളി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍