ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Print Friendly, PDF & Email

ഇന്ന് രാവിലെ 8 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്

A A A

Print Friendly, PDF & Email

മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മയിലെ കിസ്തരാം പ്രദേശത്താണ് മൈന്‍ സ്‌ഫോടനവും ഏറ്റുമുട്ടലും ഉണ്ടായത്. 10 ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണം തീവ്ര വേദന ഉണ്ടാക്കുന്നതാണെന്ന് രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ 8 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കിസ്തരാമില്‍ നിന്നും പാലൊടിയിലേക്ക് പോവുന്ന സി ആര്‍ പി എഫ് പെട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ ജവാന്‍മാരെ ഹെലികോപ്റ്ററില്‍ റായ്പൂരിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ വര്‍ഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍