വായന/സംസ്കാരം

ആധാറും നോട്ട് നിരോധനവും ‘രാഷ്ട്രീയ സ്വേച്ഛാധിപത്യ’ത്തിന്റെ ആയുധങ്ങള്‍: അരുന്ധതി റോയ്

Print Friendly, PDF & Email

രാജ്യം നേരിടാനിരിക്കുന്ന ഇരുണ്ട ഭാവിയെ തിരിച്ചറിഞ്ഞ് രാഷ്ട്രീയ ചിന്തകർ പ്രവർത്തിക്കേണ്ട സമയമായി

A A A

Print Friendly, PDF & Email

രാജ്യത്ത് രാഷ്ട്രീയ സ്വേച്ഛാധിപത്യം നിലവിലുണ്ടെന്നും മുമ്പൊരു കാലത്തും ഒരു രാജ്യത്തും നടപ്പിൽ വന്നിട്ടില്ലാത്ത തരത്തിലുള്ള ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും എഴുത്തുകാരി അരുന്ധതി റോയ്. തെലങ്കാനയിൽ സിവിൽ ലിബർട്ടീസ് കമ്മിറ്റിയുടെ ഒന്നാം കോൺഗ്രസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ‘ഹിന്ദു ഫാഷിസവും ജനാധിപത്യ അവകാശങ്ങളും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഓരോ നിമിഷവും നമ്മൾ പലവിധത്തിൽ സ്വയം വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതിന് ജാതിയും ലിംഗവും സമുദായവും വംശവും ഭാഷയുമെല്ലാം ആയുധമാകുന്നുവെന്നും അരുന്ധതി പറഞ്ഞു.

ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനം ചരിത്രത്തിൽ ഒരിടത്തും സംഭവിച്ചിട്ടില്ലാത്ത തരം ഫാഷിസ്റ്റ് നീക്കമാണെന്നും അരുന്ധതി റോയ് പറഞ്ഞു. രാജ്യത്തെ ഓരോ വ്യക്തിയെയും തങ്ങളുടെ നിരീക്ഷണത്തിൻ കീഴിലാക്കാനായി ഭരണകൂടം സൃഷ്ടിച്ചെടുത്ത പുതിയ ആയുധമാണ് ആധാർ. ഓരോ വ്യക്തിയെയും ഇതുവഴി നിയന്ത്രണത്തിലെത്തിച്ച് ‘സൂക്ഷ്മ-ഫാഷിസ’ത്തിന്റെ വഴിയിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.

മുസ്ലിങ്ങൾ, ദളിതർ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളെക്കുറിച്ചും അരുന്ധതി സംസാരിച്ചു. സംശയകരമായ സാഹചര്യങ്ങളിൽ ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടതും ഈ വിഷയം ഏറ്റെടുക്കുന്നതിൽ വരുത്തിയ വീഴ്ചയും ഉയർത്തുന്ന ആശങ്കകളും അരുന്ധതി പങ്കുവെച്ചു.

രാജ്യം നേരിടാനിരിക്കുന്ന ഇരുണ്ട ഭാവിയെ തിരിച്ചറിഞ്ഞ് രാഷ്ട്രീയ ചിന്തകർ പ്രവർത്തിക്കേണ്ട സമയമായെന്ന് അരുന്ധതി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍