UPDATES

എന്‍ഡിഎയ്ക്ക് 264, യുപിഎയ്ക്ക് 141, മറ്റുള്ളവര്‍ക്ക് 138: എബിപി – സി വോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചനം

തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വേ ഫലം പുറത്തുവിട്ടത്.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 264 സീറ്റും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 141 സീറ്റുകളുമായിരിക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലഭിക്കുക എന്ന് എബിപി – സീ വോട്ടര്‍ അഭിപ്രായ സര്‍വേ പ്രവചനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വേ ഫലം പുറത്തുവിട്ടത്. 543 അംഗ ലോക്‌സഭയില്‍ 272 സീറ്റാണ് കേവല ഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടത്.

ബിജെപിക്ക് 220 സീറ്റും കോണ്‍ഗ്രസിന് 86 സീറ്റുമാണ് പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് 41 ശതമാനവും യുപിഎയ്ക്ക് 31 ശതമാനവും വോട്ട് കിട്ടാം. ഡല്‍ഹി കഴിഞ്ഞ തവണത്തേത് പോലെ ബിജെപി തൂത്തുവാരും. എഎപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് 16 സീറ്റ് വരെ കിട്ടാം. എല്‍ഡിഎഫിന്‌ നാല് സീറ്റ് വരെ. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് ഇത്തവണയും ഒന്നും കിട്ടില്ല. രാജസ്ഥാനും ഛത്തീസ്ഗഡുമടക്കം കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത സംസ്ഥാനങ്ങളിലും ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍