ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി യൂണിവേഴ്‌സിറ്റി: എബിവിപിക്ക് തിരിച്ചടി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എന്‍ എസ് യു ഐയ്ക്ക്

ആദ്യം വോട്ടെണ്ണിയപ്പോള്‍ സെക്രട്ടറി സ്ഥാനവും എന്‍ എസ് യു ഐ ജയിച്ചെന്നായിരുന്നു ഫലം. എന്നാല്‍ റീ കൗണ്ടിംഗ് ഫലം പുറത്തുവന്നപ്പോള്‍ സെക്രട്ടറി സ്ഥാനം എബിവിപി ജയിച്ചു.

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐയ്ക്ക് (നാഷണല്‍ സ്റ്റുഡന്റ്്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ). സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപി നേടി. ആദ്യം വോട്ടെണ്ണിയപ്പോള്‍ സെക്രട്ടറി സ്ഥാനവും എന്‍ എസ് യു ഐ ജയിച്ചെന്നായിരുന്നു ഫലം. എന്നാല്‍ എബിവിപി റീകൗണ്ടിംഗ് ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തെ ഫലത്തില്‍ അതൃപ്തിയുമായി എന്‍ എസ് യു ഐയും റീ കൗണ്ടിംഗ് ആവശ്യപ്പെട്ടിരുന്നു. റീ കൗണ്ടിംഗ് ഫലം പുറത്തുവന്നപ്പോള്‍ സെക്രട്ടറി സ്ഥാനം എബിവിപി ജയിച്ചു. കഴിഞ്ഞ തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനം എബിവിപിയും ജോയിന്റ് സെക്രട്ടറി സ്ഥാനം എന്‍ എസ് യു ഐയുമാണ് ജയിച്ചിരുന്നത്.

എന്‍ എസ് യു ഐയുടെ റോക്കി തുസീദാണ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കുനാല്‍ സെറാവത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എബിവിപിയിലെ നികുഞ്ജ് മക്വാന സെക്രട്ടറിയായും പങ്കജ് കേസരി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വലിയൊരുതിരിച്ചുവരവാണ് തങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് എന്‍ എസ് യു ഐ അവകാശപ്പെട്ടു. ആര്‍എസ്എസിന്റെ വിഷലിപ്തവും വിഭാഗീയവുമായ പ്രത്യയശാസ്ത്രം വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസിലും രാഹുല്‍ ഗാന്ധിയിലുമുള്ള വിശ്വാസം വ്യക്തമാക്കിയിരിക്കുകയാണെന്നും എന്‍ എസ് യു ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍