Top

ആക്രമിക്കപ്പെട്ട നടി ദിലീപിനേയും എന്നെയും കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചു: കാവ്യ

ആക്രമിക്കപ്പെട്ട നടി ദിലീപിനേയും എന്നെയും കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചു: കാവ്യ
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായി കാവ്യ മാധവന്റെ മൊഴി. ആക്രമിക്കപ്പെട്ട നടി തന്നെയും ദിലീപിനേയും ചേര്‍ത്ത് അപവാദ പ്രചാരണം നടത്തിയെന്നും ഇതാണ് ദിലീപും മഞ്ജു വാര്യരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്‍ മൊഴിയില്‍ പറയുന്നു. നടി ഇല്ലാത്ത കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറയുന്നയാള്‍. വേണ്ടാത്ത കാര്യം പറഞ്ഞ നടിയെ നടന്‍ സിദ്ദിഖ് ശാസിച്ചിരുന്നതായും കാവ്യ പറയുന്നു. ദിലീപിനോടും തന്നോടും നടിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്ന കാവ്യ അതേസമയം ആക്രമണത്തില്‍ ദിലീപിന് പങ്കില്ലെന്ന് പറയുന്നു.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം പിറ്റേ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിച്ചുപറഞ്ഞാണ് സംഭവം അറിഞ്ഞതെന്നും നടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ട് എല്ലാ പിന്തുണയും തങ്ങള്‍ അറിയിച്ചിരുന്നതായും കാവ്യ പറഞ്ഞു. റിമി ടോമിയും തന്നെ സംഭവം വിളിച്ചുപറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നും കാവ്യ ആവര്‍ത്തിച്ചു. ദിലീപിന് നടിയോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇതാണ് ആക്രമണത്തിന് കാരണമായത് എന്നുമാണ് പൊലീസ് പറയുന്നത്.

Next Story

Related Stories