UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഎംഎംഎയുടെ സഹായം വേണ്ട, പ്രോസിക്യൂട്ടറെ മാറ്റേണ്ടെന്നും ആക്രമിക്കപ്പെട്ട നടി

അതേസമയം സര്‍ക്കാര്‍ തന്നോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നതെന്നും മാറ്റേണ്ട കാര്യമില്ലെന്നുമുള്ള നിലപാട് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തു.

താന്‍ ആക്രമിക്കപ്പെട്ട കേസില്‍ എഎംഎംഎയുടെ സഹായം തനിക്ക് ആവശ്യമില്ലെന്ന് നടി. താന്‍ നിലവില്‍ ആ സംഘടനയില്‍ അംഗമല്ലെന്നും നടി വ്യക്തമാക്കി. ഹൈക്കോടതിയില്‍ കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടി ഹര്‍ജി നല്‍കിയ രണ്ട് നടിമാര്‍ – ഹണി റോസും രചന നാരായണന്‍ കുട്ടിയും – ആവശ്യപ്പെട്ടിരിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാണ്. അനുഭവ പരിചയമുള്ള മറ്റാരെയെങ്കിലും പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം സര്‍ക്കാര്‍ തന്നോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നതെന്നും മാറ്റേണ്ട കാര്യമില്ലെന്നുമുള്ള നിലപാട് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍