TopTop
Begin typing your search above and press return to search.

എയര്‍ ഇന്ത്യ വിമാനം മതിലിലിടിച്ചു; പിന്നെയും മൂന്ന് മണിക്കൂര്‍ പറന്നു!

എയര്‍ ഇന്ത്യ വിമാനം മതിലിലിടിച്ചു; പിന്നെയും മൂന്ന് മണിക്കൂര്‍ പറന്നു!
ട്രിച്ചി എയര്‍പോര്‍ട്ടിലെ റണ്‍വേ കഴിഞ്ഞുള്ള മതിലില്‍ എയര്‍ ഇന്ത്യ വിമാനം ഇടിച്ച് ഗുരുതര കേടുപാടുണ്ടായി. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിംഗ് 737-800 വിമാനം ഈ ഇടിക്ക് ശേഷവും പറന്നു. 136 യാത്രക്കാരും വിമാന ജീവനക്കാരുമാണ് ഇതിലുണ്ടായിരുന്നത്. ഇവര്‍ക്കാര്‍ക്കും പരിക്കില്ല. ട്രിച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം മുംബയിലാണ് എമര്‍ജന്‍സി ലാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ 1.30ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം.മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഈ സമയം വിമാനം.

വിമാനത്തിന്റെ ബോഡിയ്ക്ക് സാരമായ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്. യാത്രക്കാര്‍ പരിക്ക് പോലുമില്ലാതെ രക്ഷപ്പെട്ടത് അദ്ഭുതകരമാണ് എന്ന് എയര്‍ ഇന്ത്യ പറയുന്നു. ഈ കേടുപാടുകളോടെ മൂന്ന് മണിക്കൂര്‍ പിന്നെയും വിമാനം പറന്നിരുന്നു. അപകട കാരണം വ്യക്തമല്ല. പൈലറ്റുമാരായ ക്യാപ്റ്റന്‍ ഡി ഗണേഷ് ബാബുവിനേയും അനുരാഗിനേയും അന്വേഷണവിധേയമായി തല്‍ക്കാലം പൈലറ്റ് റോസ്റ്ററില്‍ നിന്ന് നീക്കിയിട്ടുണ്ട്. 2010 മേയില്‍ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737-800 വിമാനം മംഗലാപുരം എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ നിന്നും കൊക്കയിലേയ്ക്ക് മറിഞ്ഞ് തകരുകയും 158 പേര്‍ മരിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories