മണ്ഡലങ്ങളിലൂടെ

എറണാകുളമെന്ന് കരുതി ചാലക്കുടിയിലെത്തിയ കണ്ണന്താനം വോട്ടറോട്: “എന്തുണ്ട്?”

അബദ്ധം പ്രവര്‍ത്തകര്‍ അറിയച്ചപ്പോള്‍ വോട്ട് ചെയ്യണം എന്നതിന് പകരം പ്രാര്‍ത്ഥിക്കണം എന്നാക്കി കണ്ണാന്താനം എറണാകുളത്തേയ്ക്ക് പോയി.

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറി കഴിക്കാന്‍ ചോദിച്ച പോലൊരു തമാശ ഇന്ന് നെടുമ്പാശേരി വിമാനത്താവളം മുതല്‍ ആലുവ നഗരം വരെ സംഭവിച്ചത്. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഹോട്ടലാണ് എന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയത്. അദ്ദേഹം ചാലക്കുടി മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് ഇന്ന് വോട്ട് ചോദിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ തന്നെ കണ്ണന്താനം വോട്ട് അഭ്യര്‍ത്ഥന തുടങ്ങിയിരുന്നു. ആലുവയിലെത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ കണ്ണന്താനത്തോട് കാര്യം പറഞ്ഞത് – മണ്ഡലം മാറിപ്പോയി. ഇത് ചാലക്കുടി മണ്ഡലമാണ് എന്ന്. ഉടന്‍ കണ്ണന്താനം കാറില്‍ എറണാകുളത്തേയ്ക്ക് തിരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍