ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ മണ്ഡല കാലത്ത് ശബരിമലയിലെത്തും; നവംബര്‍ എട്ട് മുതല്‍ 13 വരെ രഥ യാത്ര

എസ്എന്‍ഡിപി സമരത്തില്‍ സഹകരിക്കില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ നേതാക്കളുടെ പിന്തുണ തേടാനും ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള ശ്രമിക്കുന്നുണ്ട്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മണ്ഡല കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തും. തീയതി നിശ്ചയിച്ചിട്ടില്ല. നവംബര്‍ എട്ട് മുതല്‍ 13 വരെ ബിജെപി നടത്തുന്ന രഥയാത്രയില്‍ അമിത് ഷാ പങ്കെടുക്കും. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതിഷേധ പരിപാടികള്‍ എന്‍ഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി അമിത് ഷാ ചര്‍ച്ച നടത്തി. അതേസമയം എസ്എന്‍ഡിപി സമരത്തില്‍ സഹകരിക്കില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ നേതാക്കളുടെ പിന്തുണ തേടാനും ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള ശ്രമിക്കുന്നുണ്ട്.

“സര്‍ക്കാരിനെ വീഴ്ത്താന്‍ അമിത് ഷായുടെ തടി പോര, അതൊക്കെ ഗുജറാത്തില്‍ മതി, ആര്‍എസ്എസുകാര്‍ കളിക്കണ്ട”: പിണറായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍