ന്യൂസ് അപ്ഡേറ്റ്സ്

അമൃതാനന്ദ മയിയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ

യോഗാ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ സ്ഥാപന നേതാവാണ് അമൃതാനന്ദമയി.

മാതാ അമൃതാനന്ദമയിക്ക് കേന്ദ്രസര്‍ക്കാര്‍ സെഡ് കാറ്റഗറി (Z Category) സുരക്ഷ അനുവദിച്ചു. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പമുണ്ടാകും. യോഗാ ഗുരു ബാബാ രാംദേവിന് ശേഷം സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ സ്ഥാപന നേതാവാണ് അമൃതാനന്ദമയി.

സെഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി അമൃതാനന്ദമയിക്കും കൊല്ലത്തെ അമൃതപുരി ആശ്രമത്തിലും സുരക്ഷയ്ക്കായി 40 സിആര്‍പിഎഫ് ജവാന്‍മാരെ നിയോഗിക്കും. രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍