ആം ആദ്മി പാര്‍ട്ടിയുടെ ചുരുക്കിയെഴുത്തായ എഎപി എന്ന പേര് തന്നെ ഉപയോഗിക്കുന്ന മറ്റൊരു പാര്‍ട്ടിക്ക് അംഗീകാരം നല്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയില്‍ വിവാദം പുകയുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കി. ആപ്കി അപ്നി പാര്‍ട്ടിക്ക് നല്കിയ രജിസ്ട്രേഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായില്‍ എഎപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കമ്മീഷന് തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇതേ ആവശ്യവുമായി എഎപി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഒരേ പേരിലുള്ള പാര്‍ട്ടികള്‍ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുമെന്ന് അഭിഭാഷകന് അനുപം ശ്രീവാസ്തവ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
എഎപിയ്ക്ക് 'ആപ്പാ'യി മറ്റൊരു എഎപി; ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി

Next Story