ന്യൂസ് അപ്ഡേറ്റ്സ്

സഹപ്രവര്‍ത്തകന്റെ മകളെ ബലാത്സംഗം ചെയ്തതായി പരാതി: ആര്‍മി കേണല്‍ അറസ്റ്റില്‍

ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പരിശോധനയില്‍ ബലാത്സംഗം നടന്നതായി വ്യക്തമായിരുന്നു.

ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ സഹപ്രവര്‍ത്തകന്റെ മകളെ ബലാത്സംഗം ചെയ്തതായി പരാതി നേരിടുന്ന കരസേന കേണലിനെ അറസ്റ്റ് ചെയ്തു. ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പരിശോധനയില്‍ ബലാത്സംഗം നടന്നതായി വ്യക്തമായിരുന്നു. തുടര്‍ന്ന് കേണലിനെതിരെ ഐപിസി 376ാം വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. തന്റെ വീട്ടില്‍ അത്താഴവിരുന്നിന് ജൂനിയര്‍ ഓഫീസറായ യുവതിയുടെ അച്ഛനേയും കുടുംബത്തേയും വിളിച്ചുവരുത്തിയാണ് യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് മോഡലിംഗ് കരിയറാക്കാന്‍ കേണല്‍ ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍