TopTop

എടപ്പാള്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റ്: കോടിയേരി

എടപ്പാള്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റ്: കോടിയേരി
എടപ്പാള്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരമൊരു അറസ്റ്റ് നടക്കാന്‍ പാടില്ലാത്തതായിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികാര നടപടിയാണോ എന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ തിയറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്കെ നടപടി സ്വീകരിക്കും എന്ന് പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/keralam-edappal-sexual-abuse-case-police-questioned-theatre-owner-10-times-reports-dhanya/

Next Story

Related Stories