Top

കമലിന്റെ പാര്‍ട്ടി പ്രഖ്യാപന റാലിയില്‍ കേജ്രിവാള്‍ പങ്കെടുത്തേക്കും

കമലിന്റെ പാര്‍ട്ടി പ്രഖ്യാപന റാലിയില്‍ കേജ്രിവാള്‍ പങ്കെടുത്തേക്കും
കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപന റാലിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പങ്കെടുത്തേക്കും. നാളെ മധുരയിലാണ് പാര്‍ട്ടി നയപരിപാടികള്‍ പ്രഖ്യാപിക്കുന്ന റാലി നടക്കുന്നത്. മധുരയില്‍ നിന്നാരംഭിക്കുന്ന കമലിന്റെ സംസ്ഥാന യാത്രയുടെ ഒന്നാം ഘട്ടത്തില്‍ കമലിന്റെ ജന്‍മനാടായ രാമനാഥപുരം, ദിണ്ഡിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളില്‍ പര്യടനം നടത്തും.

അരവിന്ദ് കേജ്രിവാളിനെ കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.





Next Story

Related Stories