TopTop
Begin typing your search above and press return to search.

പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ മോദി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങി: അസദുദ്ദീന്‍ ഒവൈസി

പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ മോദി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങി: അസദുദ്ദീന്‍ ഒവൈസി

പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നു എന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം നടന്നപ്പോളും ഭീകരാക്രമണം നടന്നപ്പോളും ഇവര്‍ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നു. ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ ഒവൈസി പരിഹസിച്ചു.

നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഒര്‍ഗനൈസഷന് (എന്‍ടിആര്‍ഒ) ബലാകോട്ടില്‍ 300 മൊബൈല്‍ ഫോണ്‍ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നാണ് പറയുന്നത്. പുല്‍വാമയിലേയ്ക്ക് കൊണ്ടുപോയിരുന്ന 50 കിലോ ആര്‍ഡിഎക്‌സ് പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലേ എന്നാണ് എനിക്ക് മോദിയോടും രാജ്‌നാഥ് സിംഗിനോടും ചോദിക്കാനുള്ളത്. നിങ്ങളുടെ മൂക്കിന് താഴെയാണ് 50 കിലോ ആര്‍ഡിഎക്‌സ് കൊണ്ടുപോയത്. നിങ്ങള്‍ അത് കണ്ടിരുന്നില്ലേ? ഉറങ്ങുകയായിരുന്നോ? ബീഫ് ബിരിയാണി കഴിച്ചിരുന്നോ? ഒരുപക്ഷേ നിങ്ങള്‍ ബിഫ് ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയിരിക്കാം. ഏതായാലും നമ്മുടെ 40 പേര്‍ മരിച്ചു - ഒവൈസി പറഞ്ഞു.


Next Story

Related Stories