ന്യൂസ് അപ്ഡേറ്റ്സ്

ആം ആദ്മി പാര്‍ട്ടി വിടുകയാണെന്ന് അശുതോഷ്; അയ്യോ, പോവല്ലേ എന്ന് കെജ്രിവാള്‍

എന്നാല്‍ ഈ ജന്മത്തില്‍ നിങ്ങളുടെ രാജി ഞങ്ങള്‍ അംഗീകരിക്കില്ല എന്നാണ് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. ഡല്‍ഹിയിലെ മൂന്ന് രാജ്യസഭ സീറ്റുകളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അശുതോഷ് രാജി വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

താന്‍ ആം ആദ്മി പാര്‍ട്ടി വിടുകയാണെന്ന് ഇന്നലെ അശുതോഷ് ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും അശുതോഷ് വ്യക്തമാക്കിയിരുന്നു. എല്ലാ യാത്രകള്‍ക്കും ഒരു അവസാനമുണ്ട്. എഎപിയുമായുള്ള എന്റെ മനോഹരവും വിപ്ലവകരവുമായ ബന്ധത്തിനും ഇത്തരത്തില്‍ അവസാനമുണ്ട്. മാധ്യമ സുഹൃത്തുക്കള്‍ എന്റെ സ്വകാര്യത മാനിക്കണം. ഞാന്‍ ഒരു ബൈറ്റ് പോലും തരാന്‍ ഉദ്ദേശിക്കുന്നില്ല. സഹകരിക്കണം. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അശുതോഷ് അഭ്യര്‍ത്ഥിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഐബിഎന്‍ 7 ചാനലിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്ന അശുതോഷ് 2014ലാണ് ജോലി രാജി വച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

എന്നാല്‍ ഈ ജന്മത്തില്‍ നിങ്ങളുടെ രാജി ഞങ്ങള്‍ അംഗീകരിക്കില്ല എന്നാണ് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. ഡല്‍ഹിയിലെ മൂന്ന് രാജ്യസഭ സീറ്റുകളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അശുതോഷ് രാജി വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്നുള്ള തീരുമാനമല്ലെന്നും നന്നായി ആലോചിച്ചതിന് ശേഷമെടുത്ത ശേഷം എടുത്ത തീരുമാനമാണ് ഇതെന്നും അശുതോഷ് പറയുന്നു. അതേസമയം അശുതോഷിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് അറിയിച്ചു.

രാജ്യസഭാംഗമാകാനുള്ള കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ഏഴ് പ്രൊഫഷണലുകള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടി നേതാക്കളെ തന്നെ രാജ്യസഭയിലേയ്ക്ക് വിടാന്‍ തീരുമാനിച്ചു. അശുതോഷിന്റെ പേരും പരിഗണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത് സഞ്ജയ് സിംഗും ഡല്‍ഹിയിലെ വ്യവസായി സുശീല്‍ ഗുപ്തയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഡി ഗുപ്തയും. ഇത് എഎപിക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു. സത്യം പറഞ്ഞതിന് തന്നെ ഒതുക്കിയെന്ന് പറഞ്ഞ് കെജ്രിവാളിനെതിരെ രംഗത്തെത്തിയ കുമാര്‍ വിശ്വാസ് പാര്‍ട്ടി വിട്ടു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിച്ച അശുതോഷ് ബിജെപിയുടെ ഹര്‍ഷവര്‍ദ്ധനോട് തോറ്റിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍