UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല കയറാന്‍ പോയ ബിന്ദു കല്യാണിയുടെ സ്കൂളിലേക്ക് പ്രതിഷേധജാഥ നടത്താന്‍ അഗളി ‘നാമജപ’ സംഘം

നാളെ അഗളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ബിന്ദു ജോലി ചെയ്യുന്ന അഗളി ഗവ.സ്കൂളിലേക്ക് നാമജപ ഘോഷയാത്ര നടത്താനാണ് ഇവരുടെ നീക്കം.

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ അധ്യാപിക ബിന്ദു തങ്കം കല്യാണിക്കെതിരെ പാലക്കാട് അഗളിയില്‍ ഒരു വിഭാഗം പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നു. നാളെ അഗളി അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ബിന്ദു ജോലി ചെയ്യുന്ന അഗളി ഗവ.സ്കൂളിലേക്ക് നാമജപ ഘോഷയാത്ര നടത്താനാണ് ഇവരുടെ നീക്കം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തിയ ബിന്ദുവിന് പ്രതിഷേധം മൂലം മടങ്ങേണ്ടി വന്നിരുന്നു. എന്നല്‍ മടങ്ങിയെത്തിയ ശേഷം ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ബിന്ദുവിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ബിന്ദുവിനെ ഇറക്കിവിട്ടിരുന്നു. നിരവധി വധഭീഷണി സന്ദേശങ്ങളും വന്നു.

അധ്യാപികയായ ബിന്ദുവിനെതിരെ, അവര്‍ ജോലി ചെയ്തിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ സ്‌കൂളിലെ കുട്ടികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇവിടെ നിന്ന് സ്ഥലം മാറ്റം വാങ്ങിയാണ് കഴ്ഞ്ഞ തിങ്കളാഴ്ച അഗളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തിയത്. എന്നാല്‍ ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികള്‍ ശരണം വിളിച്ച് പ്രതിഷേധിച്ചാണ് സ്വീകരിച്ചത്. ബിന്ദു സ്‌കൂള്‍ പ്രിന്‍സിപ്പളിനോട് ഇത് സംബന്ധിച്ച് പരാതി പറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ഇതേ നടപടി കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ ബിന്ദു വീണ്ടും പരാതി നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ അസംബ്ലി വിളിച്ചുചേര്‍ത്ത് പ്രിന്‍സിപ്പല്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുകയും അധ്യാപികയും കുട്ടികളും സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ബിന്ദുവിനെതിരെ ഇവിടെ പ്രതിഷേധം തുടരുകയാണ്.

സാമൂഹ്യപ്രവര്‍ത്തക മൃദുലാദേവി ശശിധരന്റെ പോസ്റ്റ്:

Bindu Thankam Kalyani ക്കെതിരെ അഗളി അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ബിന്ദു ജോലി ചെയ്യുന്ന അഗളി ഗവണ്മെന്റ് സ്കൂളിലേയ്ക്ക് നാളെ നടത്താൻ പോകുന്ന നാമജപഘോഷയാത്ര തടയാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. ബിന്ദുവിനു സമാധാനപരമായ രീതിയിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ബിന്ദുവിനു ജോലി ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സ്കൂൾ അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ജോലി ചെയ്തു ജീവിക്കുവാൻ അനുവദിക്കില്ല എന്ന തരത്തിൽ അഗളിയിലെ ഒരു കൂട്ടം ആളുകൾ നാളെ നടത്താൻ ഉദ്ദേശിക്കുന്ന സമരപരിപാടി എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്ന് എതിർക്കേണ്ടതുണ്ട്. ഈ വിഷയം എല്ലാ മാധ്യമങ്ങളും വാർത്തയാക്കി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്.

ഞാന്‍ ‘ബിന്ദു സക്കറിയ’യല്ല; ക്രിസ്ത്യാനിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമിക്കുന്നതായി ശബരിമലയിലെത്തിയ ബിന്ദു തങ്കം കല്യാണി

മകള്‍ മല കയറിയതിന് മാപ്പ് പറഞ്ഞിട്ടില്ല; ആര്‍ എസ് എസ് -ബി ജെ പി പ്രചരണത്തിനെതിരെ ബിന്ദുവിന്റെ അമ്മ

‘വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുന്നു; അങ്ങോട്ട് ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി’; മല കയറിയ യുവതികള്‍ വേട്ടയാടപ്പെടുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍