ന്യൂസ് അപ്ഡേറ്റ്സ്

വയൽക്കിളി പ്രവര്‍ത്തകരെ കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയിലിടാന്‍ ആർഎസ്എസ് ശ്രമമെന്ന് പി ജയരാജന്‍

Print Friendly, PDF & Email

ഴിഞ്ഞ ദിവസം തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിയ സംഭവത്തിന് തൊട്ടു മുന്‍പ് സംഘം പഴയങ്ങാടി എത്തിയത് വയല്‍ക്കിളി പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍

A A A

Print Friendly, PDF & Email

കീഴാറ്റൂരില്‍ നെൽവയൽ നികത്തുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളിയുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയിലിടാന്‍ ആർഎസ്എസ് ശ്രമം നടത്തിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. കഴിഞ്ഞ ദിവസം തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിയ സംഭവത്തിന് തൊട്ടു മുന്‍പ് സംഘം പഴയങ്ങാടി എത്തിയത് വയല്‍ക്കിളി പ്രവര്‍ത്തകരെ അപായപ്പെടുത്താനാണ് എന്നാണ് പി ജയരാജന്റെ ആരോപണം. സംഭവത്തിൽ പിടിയിലായ ആർഎസ്എസ് പ്രവര്‍ത്തകര്‍ പൊലീസിനു ഈ കാര്യം മൊഴി നൽകിയതായും ജയരാജൻ വെളിപ്പെടുത്തി.

തൃച്ഛംബരത്ത് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുന്നതിനു മുൻപ് ആർഎസ്എസ് സംഘം രാത്രി പഴയങ്ങാടി താവത്തു ബാറിൽ അക്രമം നടത്തിയിരുന്നു. തുടർന്നു കീഴാറ്റൂർ വയലിലെത്തി. അവിടെ ബസ് ഷെൽറ്ററിൽ ഇരിക്കാറുള്ള രതീഷ് എന്ന വയൽക്കിളി പ്രവർത്തകനെയും മറ്റൊരാളെയും കൊല്ലുകയായിരുന്നു ലക്ഷ്യം. എന്നാൽ അവരെ കാണാതെ നിരാശരായി മടങ്ങേണ്ടി വന്നു എന്നാണ് അക്രമികൾ പൊലീസിനു നൽകിയ മൊഴി. കീഴാറ്റൂർ വയൽക്കിളി സമര നേതാവു സുരേഷ് കീഴാറ്റൂരിന്റെ സഹോദരനാണു രതീഷ്.

തളിപ്പറമ്പിലെ ആര്‍ എസ് എസ് കാര്യാലയം കേന്ദ്രീകരിച്ചു ഗൂഡാലോചന നടത്തി എന്നും സമരക്കാരെ കൊലപ്പെടുത്തി സി പി എമ്മിനെ പഴി ചാരുകയായിരുന്നു ലക്ഷ്യമെന്നും പി ജയരാജന്‍ പറഞ്ഞു. ഗൂഡാലോചന നടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ടി പി ക്ക്‌ പിന്നാലെ വയല്‍കിളികളും; സിപിഎമ്മില്‍ കുലംകുത്തികള്‍ പെരുകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍