ക്രിസ്റ്റ്യന്‍ മൈക്കിളിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കാനാണ് ഇന്ത്യന്‍ അധികൃതരുടെ പരിപാടി. ചോദ്യം ചെയ്യാനായി മൈക്കിളിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും.
അഗസ്റ്റ വെസ്റ്റ്്ലാന്റ വിവിഐപി ഹെലികോപ്റ്റര്‍ കരാറിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ ഉത്തരവ്. എക്സ്ട്രാഡിഷന്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ മൈക്കിള്‍ നല്കിയ ഹര്‍ജി ദുബായ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ എക്സ്ട്രാഡിഷന്‍ ഓര്‍ഡര്‍ ദുബായ് ഗവണ്മെന്റ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് നടപ്പാക്കുന്നത്. ഈയാഴ്ച തന്നെ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലെത്തിച്ചേക്കുമെന്ന് എക്കണോമിക് ടൈംസ് പറയുന്നു. ദുബായ് നീതിനായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍്ത്തിയാക്കിയത്.
ക്രിസ്റ്റ്യന്‍ മൈക്കിളിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കാനാണ് ഇന്ത്യന്‍ അധികൃതരുടെ പരിപാടി. ചോദ്യം ചെയ്യാനായി മൈക്കിളിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ ഗവണ്മെന്റ് പ്രതിനിധികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബായിലുണ്ട്.
2017 ഫെബ്രുവരി മുതല്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യ തുടങ്ങിയിരുന്നു. അതേമയം ദുബായ് കമ്പനിയായ ഗ്ലോബല്‍ സര്‍വീസ് എഫ്ഇസഡ്ഇ കൈക്കൂലി നല്‍കിയതിന് തെളിവില്ല എന്നാണ് ദുബായ് ഗവണ്മെന്റ് ഇന്ത്യയെ അറിയിച്ചിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുന്‍ വ്യോസേന മേധാവി എസ് പി ത്യാഗി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും വിവിഐപി ഹെലികോപ്റ്റര്‍ കരാറിനായി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
അഗസ്റ്റ വെസ്റ്റ് ലാന്റില്‍ നിന്ന് കരാര്‍ ലഭിക്കുന്നതിനായി ക്രിസ്റ്റ്യന്‍ മൈക്കിള്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് 2016ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ സമര്‍പ്പിച്ചിരുന്ന കുറ്റപത്രം. 2017ല്‍ ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത് മൈക്കിളിനെ ജയിലിലടച്ചിരുന്നു. ആഭ്യന്തര മന്ത്രാലയമാണ്, വിദേശകാര്യ മന്ത്രാലയമല്ല കൈമാറ്റ ആവശ്യം ഉന്നയിച്ചിരി്ക്കുന്നത് എന്നും അതിനാല്‍ എക്സ്ട്രാഡിഷന്‍ അനുവദിക്കരുത് എന്നുമുള്ള ക്രിസ്റ്റിയന്‍ മൈക്കിളിന്റെ ആവശ്യം ദുബായ് കോടതി തള്ളിയിരുന്നു.