ന്യൂസ് അപ്ഡേറ്റ്സ്

മുനമ്പം ബോട്ട് കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക് നിര്‍ദ്ദേശം

മുനമ്പത്ത് നിന്ന് പുറപ്പെട്ട സംഘത്തിന്റെ വിവരങ്ങള്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറിയിട്ടുണ്ട്.

മുനമ്പത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് മേഖല ലക്ഷ്യം വച്ച് നീങ്ങിയതായി കരുതുന്ന ബോട്ട് കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തിരക്ഷാ സേനയ്ക്ക് കുടിയേറ്റ നിയന്ത്രണ ഏജന്‍സിയുടെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമ്മിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍) നിര്‍ദ്ദേശം. മുനമ്പത്ത് നിന്ന് പുറപ്പെട്ട സംഘത്തിന്റെ വിവരങ്ങള്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറിയിട്ടുണ്ട്.

ശ്രീലങ്കന്‍ അഭയാര്‍ത്ഥികളും ഇന്ത്യക്കാരുമടങ്ങുന്ന സംഘമാണ് ജനുവരി 12ന് എറണാകുളം മുനമ്പത്ത് നിന്ന് തിരിച്ചിരിക്കുന്നത്. മനുഷ്യക്കടത്താണ് എന്നാണ് പൊലീസ് പറയുന്നത്. രണ്ട് മാസം മുമ്പും മുനമ്പത്ത് നിന്ന് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയിലേയ്ക്കും ന്യൂസിലാന്റിലേയ്ക്കുമുള്ള മനുഷ്യക്കടത്ത് സംഘങ്ങളുടെ താവളം ഇന്‍ഡോനേഷ്യയിലെ ജാവയാണെന്നും പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍