TopTop

രാജ്യത്ത് സ്വേച്ഛാധിപത്യവും അസഹിഷ്ണുതയും ശക്തിപ്പെടുന്നു: വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

രാജ്യത്ത് സ്വേച്ഛാധിപത്യവും അസഹിഷ്ണുതയും ശക്തിപ്പെടുന്നു: വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്
ഇന്ത്യയില്‍ സ്വേച്ഛാധിപത്യ ഭരണസംവിധാനം അപായകരമായ രീതിയില്‍ വളര്‍ന്നിരിക്കുകയാണെന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. തങ്ങളുടെ ആശങ്ക വ്യക്തമാക്കി കൊണ്ട് ഓള്‍ ഇന്ത്യ, സെന്‍ട്രല്‍ സര്‍വീസുകളില്‍ നിന്ന് വിരമിച്ച 65 ഉദ്യോഗസ്ഥരാണ് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ച് അസഹിഷ്ണുത ശക്തമായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി നഗ്നമായ വര്‍ഗീയ പ്രചാരണമാണ് ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും ശവസംസ്‌കാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ സമുദായങ്ങളുടെ മതപരമായ ആഘോഷങ്ങള്‍ക്കിടെയുള്ള വൈദ്യുതി വിതരണം സംബന്ധിച്ച് പോലും വര്‍ഗീയ ധ്രുവീകരണ പരാമര്‍ശങ്ങളുണ്ടായി. കശാപ്പ് ശാലകള്‍ പൂട്ടിയത്. ന്യൂനപക്ഷ വിഭാഗക്കാരായ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചു. ദാദ്രിയിലെ അഖ്‌ലാഖിന്റെ കൊലപാതകം അടക്കമുള്ള ഗോരക്ഷകരുടെ അക്രമ സംഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രോത്സാഹനത്തോടെയാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്.

കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി എടുക്കുന്നതിന് പകരം അക്രമത്തിന് ഇരയായവര്‍ക്കെതിരെയാണ് കേസുകള്‍ വരുന്നത്. പ്രോസിക്യൂട്ടറും ജഡ്ജിയും ശിക്ഷ നടപ്പാക്കുന്നയാളും എല്ലാമായി അക്രമികള്‍ മാറുന്നു. ഇന്ത്യന്‍ ഭരണഘടനയെ അപ്രസക്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുപിയിലെ സദാചാര ഗുണ്ടാസംഘമായ റോമിയോ സ്‌ക്വാഡിന്റെ അതിക്രമങ്ങള്‍, ഹൈദരാബാദ് സര്‍വകലാശാലയിലും ജെഎന്‍യുവിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ഭരണകൂട അതിക്രമങ്ങള്‍ തുടങ്ങിയവയും കത്തില്‍ പരാമര്‍ശിക്കുന്നു.



പല എന്‍ജിഒകള്‍ക്കെതിരേയും വിദേശഫണ്ടുമായി ബന്ധപ്പെട്ട് പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരേയും വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ത്തുന്നവരേയും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകരേയും മാദ്ധ്യമപ്രവര്‍ത്തകരേയും മറ്റും ഭീഷണിപ്പെടുത്തുന്നു. തീവ്ര ദേശിയതയുടെ പേരിലുള്ള അക്രമങ്ങള്‍ വ്യാപിക്കുന്നു. സര്‍ക്കാരിനൊപ്പം നില്‍ക്കാത്തവരെ എല്ലാം ദേശവിരുദ്ധരായി മുദ്ര കുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വിലക്കപ്പെടുന്നു. സംവാദങ്ങളും ചര്‍ച്ചകളും എതിര്‍പ്പുകളും ഒതുക്കപ്പെടുന്നു.

എല്ലാ പൊതു സ്ഥാപനങ്ങളും ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനും തെറ്റായ നീക്കങ്ങളെ ചെറുക്കാനും തയ്യാറാകണം. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. തങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ സംഘടനയുടേയോ ഭാഗമായിട്ടല്ല ഇത് പറയുന്നതെന്നും ഈ രാജ്യത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിലുള്ള ആശങ്കയാണ് പങ്ക് വയ്ക്കുന്നതെന്നും കത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഐഎഎസ് അടക്കം വിവിധ ഇന്ത്യന്‍ സിവില്‍ സര്‍വീസുകളുടെ ഭാഗമായി മുന്‍ ഉദ്യോഗസ്ഥരാണ് തങ്ങളുടെ ആശങ്കയും പ്രതിഷേധവും വ്യക്തമാക്കിയിരിക്കുന്നത്. 91കാരനായ

65 ഉദ്യോഗസ്ഥര്‍ ഇവരാണ്:

Vivek Agnihotri, IAS (Retd.), former Secretary General, Rajya Sabha
S. Ailawadi, IAS (Retd.), former Chairman, Electricity Regulatory Commission
P. Ambrose, IAS (Retd.), Additional Secretary, Ministry of Shipping and Transport, GoI.
Ishrat Aziz, IFS (Retd.), former Ambassador to Brazil
Balachandran, IAS (Retd.), former Additional Chief Secretary, Govt. of West Bengal
Balachandran, IPS (Retd.), former Director General of Police and Chairman, Tamil Nadu Police Housing Corporation, Govt. of Tamil Nadu
Balagopal, IAS (Retd.), former Resident Representative, UNICEF, North Korea
Sundar Burra, IAS (Retd.), former Secretary, Govt. of Maharashtra
Chandramohan, IAS (Retd.), former Principal Secretary, Urban Development and Transport, Govt. of NCT of Delhi
Kalyani Chaudhuri, IAS (Retd.), former Additional Chief Secretary, Govt. of West Bengal
Anna Dani, IAS (Retd.), former Additional Chief Secretary, Govt. of Maharashtra
Vibha Puri Das, IAS (Retd.), former Secretary, Ministry of Tribal Affairs, GoI
Surjit K.Das, IAS (Retd.), former Chief Secretary, Govt. of Uttarakhand
Keshav Desiraju, IAS (Retd.), former Health Secretary, GoI
G.Devasahayam, IAS (Retd.), former Secretary to Govt. of Haryana
P.Fabian, IFS (Retd.), former Ambassador
Bhaskar Ghose, IAS (Retd.), former Secretary, Ministry of Information and Broadcasting, GoI
Hirak Ghosh, IAS (Retd.), former Principal Secretary, Govt. of West Bengal
Meena Gupta, IAS (Retd.), former Secretary, Ministry of Environment and Forests, GoI
Ravi Vira Gupta, IAS (Retd.), former Deputy Governor, Reserve Bank of India
Wajahat Habibullah, IAS (Retd.), former Secretary, GoI, and Chief Information Commissioner
Deepa Hari, IRS (Resigned)
Vivek Harinarain, IAS (Retd.)
Sajjad Hassan, IAS (Retd.), former Commissioner (Planning), Govt. of Manipur
K.Jaswal IAS (Retd.), former Secretary, Department of Information Technology, GoI
N.Kakar, IAS (Retd.), former Additional Secretary, Ministry of Surface Transport, GoI
John Koshy, IAS (Retd.), former State Chief Information Commissioner, West Bengal
Dhirendra Krishna, IA&AS (Retd.), former Financial Controller, Irrigation Department, Govt. of Uttar Pradesh
Ajai Kumar, Indian Forest Service (Resigned), former Director, Ministry of Agriculture, GoI
Arun Kumar, IAS (Retd.), former Chairman, National Pharmaceutical Pricing Authority
Brijesh Kumar, IAS (Retd.), former Secretary, Department of Information Technology, GoI
Harsh Mander, IAS (Retd.), Govt. of Madhya Pradesh
Lalit Mathur, IAS (Retd.), former Director General, National Institute of Rural Development, GoI
Sonalini Mirchandani, IFS (Resigned)
Sunil Mitra, IAS (Retd.), former Secretary, Ministry of Finance, GoI
Deb Mukharji, IFS (Retd.), former Ambassador to Nepal
Ruchira Mukerjee, P&T Finance Accounts Service (Retd.), former Adviser, Telecom Commission, GoI
Anup Mukerji, IAS (Retd.), former Chief Secretary, Govt. of Bihar
Pranab Mukhopadhyay, IAS (Retd.), former Director, Institute of Port Management, GoI
Nagalsamy, IA&AS (Retd.), former Principal Accountant General, Tamil Nadu and Kerala
Hari Narayan, IAS (Retd.), former Chairman, Insurance Regulatory Authority, GoI
Amitabha Pande, IAS (Retd.), former Secretary, Inter-State Council, GoI
Niranjan Pant, IA&AS (Retd.), former Deputy Comptroller and Accountant General of India
Alok Perti, IAS (Retd.), former Secretary, Ministry of Coal, GoI
K.R.Punia, IAS (Retd.), former Principal Secretary, Govt. of Haryana
R. Raghunandan, IAS (Retd.), former Joint Secretary, Ministry of Panchayati Raj, GoI
K. Raghupathy, IAS (Retd.), former Chairman, Staff Selection Commission, GoI
Babu Rajeev, IAS (Retd.), former Secretary, GoI
Ramani, IAS (Retd.), former Director General, YASHADA, Govt. of Maharashtra
Julio Rebeiro, IPS (Retd.), former Adviser to Governor of Punjab and Ambassador to Romania
Sayeed Rizvi, IAS (Retd.), former Joint Secretary, Ministry of Environment and Forests, GoI
Aruna Roy, IAS (Resigned)
Manab Roy, IAS (Retd.), former Additional Chief Secretary, Govt. of West Bengal
Umrao Salodia, IAS (Retd.), former Chairman, Rajasthan State Roadways Transport Corporation, Govt. of Rajasthan
Deepak Sanan, IAS (Retd.), former Principal Adviser (AR) to the Chief Minister of the Govt. of Himachal Pradesh
A.S. Sarma, IAS, (Retd.), former Secretary, Department of Economic Affairs, Ministry of Finance, GoI
N.C.Saxena, IAS (Retd.), former Secretary, Planning Commission, GoI
Selvaraj, IRS, former Chief Commissioner, Income Tax, Chennai, GoI
Ardhendu Sen, IAS (Retd.), former Chief Secretary, Govt. of West Bengal
Rahul Sharma, IPS (Retd.), Govt. of Gujarat
Raju Sharma, IAS (Retd.), former Member, Board of Revenue, Govt. of Uttar Pradesh
Har Mander Singh, IAS (Retd.), former Director General, ESI Corporation, GoI
Jawhar Sircar, IAS (Retd.), former Secretary, Ministry of Culture, GoI, and CEO, Prasar Bharati
Sudershan K. Sudhakar, IAS (Retd.), former Secretary, Govt. of Punjab
Geetha Thoopal, IRAS (Retd.), former General Manager, Metro Railway, Kolkata

Next Story

Related Stories