ന്യൂസ് അപ്ഡേറ്റ്സ്

മേഘങ്ങള്‍ ബലാകോട്ട് ആക്രമണത്തെ സഹായിച്ചതായി പറയുന്ന മോദിയുടെ അഭിമുഖം ബിജെപി ട്വിറ്റര്‍ അക്കൗണ്ട് നീക്കി

രൂക്ഷമായ പരിഹാസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബിജെപി അക്കൗണ്ടുകള്‍ വീഡിയോ നീക്കം ചെയ്തത്.

ആകാശം മേഘാവൃതമായതിനാല്‍ പാകിസ്താന്‍ റഡാറുകളെ കബളിപ്പിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബലാകോട്ടില്‍ ബോംബിടാന്‍ കഴിഞ്ഞു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടങ്ങുന്ന അഭിമുഖം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. രൂക്ഷമായ പരിഹാസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബിജെപി അക്കൗണ്ടുകള്‍ വീഡിയോ നീക്കം ചെയ്തത്. അതേസമയം ന്യൂസ് നാഷന്റെ വീഡിയോ ട്വീറ്റ് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്.

 Also Read: മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കാന്‍ വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പറഞ്ഞു, അങ്ങനെയാണ് ബലാകോട്ടില്‍ അന്ന് തന്നെ ബോംബിട്ടത്‌ (വീഡിയോ)

കാലാവസ്ഥ മോശമായിരുന്നു. മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അതേസമയം മേഘങ്ങള്‍ വിമാനങ്ങളെ കബളിപ്പിക്കാന്‍ റഡാറുകളെ കബളിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു – മോദി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Also Read: ഞാനൊരിക്കലും മുസ്ലീങ്ങളോട് വിവേചനം കാട്ടിയിട്ടില്ല: നരേന്ദ്ര മോദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍