TopTop

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെട്ടിക്കൊന്നു

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെട്ടിക്കൊന്നു
ബംഗളൂരുവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ക്ലാസ് മുറിയില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച് അക്രമിസംഘം വെട്ടിക്കൊന്നു. അഗ്രഹാര ദസറഹള്ളിയിലെ ഹവനൂര്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷല്‍ ക്ലാസ് എടുക്കുകയായിരുന്ന പ്രിന്‍സിപ്പാള്‍ രംഗനാഥിനെ (60) ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. കൊല നടത്തിയ ശേഷം ഇവര്‍ വന്ന കാറില്‍ രക്ഷപ്പെട്ടു.

ഇതിലൊരാളെ മഹാലക്ഷ്മി ലേ ഔട്ട് ഏരിയയില്‍ നിന്ന് പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിച്ചപ്പോള്‍ ഇയാള്‍ക്ക് നേരെ വെടി വച്ചിരുന്നു. കാലിന് വെടി കൊണ്ടതിനെ തുടര്‍ന്നാണ് ഇയാളെ പിടിച്ചത്. സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Next Story

Related Stories