സിനിമാ വാര്‍ത്തകള്‍

2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നവരില്‍ മാധുരി ദീക്ഷിതും

മുംബൈയില്‍ പാര്‍ട്ടി പരിപാടിക്കെത്തിയപ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മാധുരിയെ കണ്ട് സംസാരിക്കുകയും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബിജെപി പരിഗണിക്കുന്നവരില്‍ ബോളിവുഡ് നടി മാധുരി ദീക്ഷിതും. പൂനെയില്‍ നിന്ന് മാധുരിയെ മത്സരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ജൂണില്‍ മുംബൈയില്‍ പാര്‍ട്ടി പരിപാടിക്കെത്തിയപ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മാധുരിയെ കണ്ട് സംസാരിക്കുകയും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

2014ലാണ് പൂനെ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. ബിജെപിയുടെ അനില്‍ ഷിരോലെ മൂന്ന് ലക്ഷത്തില്‍ പരം വോട്ടിനാണ് ജയിച്ചത്. അക്ഷയ് കുമാര്‍, നാന പടേക്കര്‍ തുടങ്ങിയവരേയും വിവിധ മണ്ഡലങ്ങളിലേയ്ക്ക് ബിജെപി പരിഗണിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍