ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം ജില്ലയിൽ നാളെ ബി ജെ പി ഹര്‍ത്താല്‍

ബിജെപി ജനറല്‍ സെക്രട്ടറി എട്ട് ദിവസമായി തുടരുന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.

തിരുവനന്തപുരത്ത് നാളെ ബി ജെ പി ഹര്‍ത്താല്‍. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി എട്ട് ദിവസമായി തുടരുന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.

ഈ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. കല്ലേറില്‍ ഒരു വനിതാ പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

അതെ സമയം ചലച്ചിത്ര മേളയ്ക്ക് സുരക്ഷ ശക്തമാക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍