ന്യൂസ് അപ്ഡേറ്റ്സ്

ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി മകളോടൊപ്പം ശബരിമലയ്ക്ക് പോകട്ടെ: എഎന്‍ രാധാകൃഷ്ണന്‍

എല്ലാ ജില്ലകളിലും പോയി അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് പ്രസംഗിക്കുകയാണ്. സിപിഎമ്മുകാരെ വിളിച്ചുകൂട്ടി നവോത്ഥാന നായകനാകാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും എഎന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ധൈര്യമുണ്ടെങ്കില്‍ മകളോടോപ്പം ശബരിമലയിലേയ്ക്ക് പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ വെല്ലുവിളി. ശബരിമലയിലെ ആചാരലംഘനത്തെ അനുകൂലിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ഇത്തരത്തില്‍ ശബരിമലയ്ക്ക് പോകണം. മുഖ്യമന്ത്രി മാടമ്പിയെ പോലെയാണ് പെരുമാറുന്നത്. എല്ലാ ജില്ലകളിലും പോയി അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് പ്രസംഗിക്കുകയാണ്. സിപിഎമ്മുകാരെ വിളിച്ചുകൂട്ടി നവോത്ഥാന നായകനാകാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും എഎന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോട്ടയത്ത് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാധാകൃഷ്ണന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍