Top

നര്‍ത്തകി സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു; സപ്ന സോണിയയെ പോലെയെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്‌

നര്‍ത്തകി സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു; സപ്ന സോണിയയെ പോലെയെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്‌
നര്‍ത്തകിയും ഗായികയും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ സപ്‌ന ചൗധരിയെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി താരതമ്യപ്പെടുത്തി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. സോണിയ ഗാന്ധിയും വിവാഹത്തിന് മുമ്പ് ഡാന്‍സറായിരുന്നു. അവരെ രാജീവ് ഗാന്ധി സ്വീകരിച്ച പോലെ ഇപ്പോള്‍ സപ്‌ന ചൗധരിയെ രാഹുല്‍ ഗാന്ധി സ്വീകരിച്ചത് എന്നാണ് ബിജെപി എംഎല്‍എ പറഞ്ഞത്. സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെക്കുറിച്ച് ലൈംഗികച്ചുവയുള്ള പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്തെത്തിയത്.

സുരേന്ദ്ര സിംഗിന്റെ വീഡിയോ ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കുമാര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി തന്റെ കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ഇത് നല്ല കാര്യമാണ്. ഇറ്റലിയില്‍ രാഹുലിന്റെ അമ്മയും ഇതാണ് ചെയ്തുകൊണ്ടിരുന്നത്. സപ്നയെ സ്വീകരിച്ചതിന് ഞാന്‍ രാഹുല്‍ജിയെ അഭിനന്ദിക്കുന്നു - സുരേന്ദ്ര സിംഗ് പറഞ്ഞു. ഉത്തരേന്ത്യയില്‍ വളരെയധികം ജനപ്രീതിയുള്ള റിയാലിറ്റി ഷോ താരവും നര്‍ത്തകിയുമാണ്. മഥുരയില്‍ ഹേമമാലിനിക്കെതിരെ സപ്നയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.




Next Story

Related Stories