ന്യൂസ് അപ്ഡേറ്റ്സ്

ആഗ്രയുടെ പേര് അഗര്‍വാള്‍ എന്നാക്കണം: ബിജെപി എംഎല്‍എ

ഹിന്ദുത്വയെ അവസാനിപ്പിക്കാന്‍ വേണ്ടി മുസ്ലീം രാജാക്കന്മാര്‍ മാറ്റിയ പേരുകള്‍ കൊണ്ടുവന്ന് ഭാരതീയ സംസ്‌കാരത്തെ തിരിച്ചുപിടിക്കുകയാണ് ബിജെപിയെന്ന് വര്‍ഗീയ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ചിട്ടുള്ള സംഗീത് സോം പറഞ്ഞു.

അലഹബാദിനെ പ്രയാഗ് രാജാക്കിയും ഫൈസാബാദ് ജില്ലയെ അയോധ്യ ആക്കിയും പേര് മാറ്റിയിരിക്കുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ പുതിയ ആവശ്യം ആഗ്രയുടെ പേര് അഗര്‍വാള്‍ എന്നാക്കണം എന്നാണ്. നോര്‍ത്ത് ആഗ്ര എംഎല്‍എ ആയ ജഗന്‍ പ്രസാദ് ഗാര്‍ഗ് ആണ് ആഗ്രയുടെ പേര് അഗര്‍വാള്‍ എന്നോ അഗ്രാവന്‍ എന്നോ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ആഗ്ര എന്ന പേരിന് ഒരു അര്‍ത്ഥവുമില്ലെന്നാണ് ബിജെപി എംഎല്‍എ പറയുന്നത്. പണ്ട് ഇവിടെ ധാരാളം വനമുണ്ടായിരുന്നു. അഗര്‍വാള്‍ സമുദായക്കാര്‍ ധാരാളമായി താമസിച്ചിരുന്നു. ഇതെല്ലാ പരിഗണിച്ച് അഗ്രാവന്‍ എന്നോ അഗര്‍വാള്‍ എന്നോ പേര് മാറ്റാം. ജഗന്‍ പ്രസാദ് ഗാര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ധാന എംഎല്‍എ ആയ സംഗീത് സോമിന്റെ ആവശ്യം മുസഫര്‍നഗറിനെ ലക്ഷ്മി നഗര്‍ ആക്കണമെന്നാണ്. ജനം ഇത് ആവശ്യപ്പെടുന്നു എന്നാണ് സംഗീത് സോം അവകാശപ്പെടുന്നത്. ഹിന്ദുത്വയെ അവസാനിപ്പിക്കാന്‍ വേണ്ടി മുസ്ലീം രാജാക്കന്മാര്‍ മാറ്റിയ പേരുകള്‍ കൊണ്ടുവന്ന് ഭാരതീയ സംസ്‌കാരത്തെ തിരിച്ചുപിടിക്കുകയാണ് ബിജെപിയെന്ന് വര്‍ഗീയ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ചിട്ടുള്ള സംഗീത് സോം പറഞ്ഞു. ബിജെപി ഈ നഗരങ്ങള്‍ക്ക് പഴയ പേരുകള്‍ തിരിച്ചുനല്‍കുകയാണ് – സംഗീത് സോം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഓഗസ്റ്റില്‍ ആഗ്ര, കാണ്‍പൂര്‍, ബറേലി വിമാനത്താവളങ്ങളുടെ പേര് മാറ്റാന്‍ ആവശ്യവുമായി യുപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആഗ്ര എയര്‍പോര്‍ട്ടിന് ജനസംഘം നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കണമെന്നാണ് ആവശ്യം. പഴയ പേരുകള്‍ ചരിത്രത്തെ ‘വളച്ചൊടിക്കാന്‍’ കാരണമാകുന്നു എന്നാണ് ബിജെപിയുടെ പരാതി.

EXPLAINER: അലഹബാദ് – ആ പേര് ആരെയാണ് അസ്വസ്ഥരാക്കുന്നത്?


https://www.azhimukham.com/newsupdate-faizabad-tobe-known-as-ayodhya-declares-yogi-adityanath/https://www.azhimukham.com/newsupdate-bjp-thinking-change-name-allahabad-prayagraj/

ഷിംലയെ ശ്യാമളയാക്കാന്‍ ബിജെപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍