TopTop

നരോദ ഗാം കൂട്ടക്കൊല: അമിത് ഷായെ സാക്ഷിയായി വിസ്തരിക്കും

നരോദ ഗാം കൂട്ടക്കൊല: അമിത് ഷായെ സാക്ഷിയായി വിസ്തരിക്കും
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ളവരെ നരോദാ ഗാം കൂട്ടക്കൊല കേസിൽ സാക്ഷിയായി വിസ്തരിക്കാൻ അനുമതി. കേസിലെ പ്രതിയും ബിജെപി നേതാവും മുൻ മന്ത്രിയുമായ മായ കോട്നാനിയുടെ അഭ്യർഥന മാനിച്ചാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി അനുമതി നൽകിയത്. മായാ കോട്നാനി വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേയാണ് 2002 ഫെബ്രുവരിയിൽ ഗുജറാത്തിൽ വര്‍ഗീയ കലാപമുണ്ടായത്. നരോദ ഗാമിൽ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്നാനി നിയമസഭയിൽ ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്നതിനായി അമിത് ഷാ ഉൾപ്പടെയുള്ളവരെ വിസ്തരിക്കണമെന്ന് അവർ ആവശ്യപെടുകയായിരുന്നു. ഇത്‌ കോടതി അംഗീകരിച്ചു. നരോദ പാട്യയിലും നരോദ ഗാമിലും അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ ഇളക്കി വിടുന്നതില്‍ മായ കോഡ്നാനിയ്ക്ക് പങ്കുള്ളതായാണ് ആരോപണം. നരോദ പാട്യ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മായയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും 2014 ജൂലായ്‌ മുതല്‍ ജാമ്യത്തിലാണ്.

Next Story

Related Stories