വീഡിയോ

മുംബയ് സി എസ് ടി പാലം തകര്‍ന്നതിന്റെ ഉത്തരവാദികള്‍ കാല്‍നടയാത്രക്കാര്‍; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും സഞ്ജു വര്‍മ പറഞ്ഞു.

മുംബയ് സി എസ് ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാലം തകര്‍ന്ന് ആറ് പേര്‍ മരിക്കാനിടയായ ദുരന്തത്തിന് ഉത്തരവാദികള്‍ കാല്‍നടയാത്രക്കാര്‍ തന്നെയാണ് എന്ന് ബിജെപി വക്താവ് സഞ്ജു വര്‍മ. ടൈംസ് നൗ ചാനല്‍ ചര്‍ച്ചയിലാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും സഞ്ജു വര്‍മ പറഞ്ഞു. അതേസമയം അപകടത്തിന് കാല്‍നട യാത്രക്കാരെ കുറ്റം പറഞ്ഞ സഞ്ജു വര്‍മയെ അവതാരകര്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഇതാണോ ബിജെപി – ശിവസേന സര്‍ക്കാരിന്റെ മനോഭാവം എന്ന് അവര്‍ ചോദിച്ചു. ആറ് മാസം മുമ്പ് നടത്തിയ സുരക്ഷ പരിശോധനയില്‍ പാലം സുരക്ഷിതമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയുമാണ്. ഇതിനിടെയാണ് ബിജെപി നേതാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍