TopTop
Begin typing your search above and press return to search.

കനയ്യ കുമാറിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിന് ബോളിവുഡ് താരങ്ങളും ബെഗുസാരായിലെത്തിയേക്കും

കനയ്യ കുമാറിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിന് ബോളിവുഡ് താരങ്ങളും ബെഗുസാരായിലെത്തിയേക്കും

സിപിഐ സ്ഥാനാര്‍ത്ഥി കനയ്യകുമാര്‍ നാളെ ബിഹാറിലെ ബെഗുസാരായില്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഒപ്പം ബോളിവുഡ് താരങ്ങളുമുണ്ടാകും. നടി ഷബാന ആസ്മി, ഗാനരചയിതാവും കവിയും ഷബാന ആസ്മിയുടെ ഭര്‍ത്താവുമായ ജാവേദ് അക്തര്‍, നടി സ്വര ഭാസ്‌കര്‍ തുടങ്ങിയവരാണ് കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുക. നടന്‍ പ്രകാശ് രാജും എത്തിയേക്കും. അതേസമയം പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയാണ്.

ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി, ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, എബിവിപി വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ 2017 ഒക്ടോബബറില്‍ ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ് ഷോറ, ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും എഴുത്തുകാരിയുമായ ഗുര്‍മെഹര്‍ കൗര്‍, ജിഗ്നേഷ് മേവാനി ദിവസങ്ങളായി കനയ്യയ്ക്ക് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. കനയ്യ കുമാറിന് പിന്തുണ നല്‍കാം എന്ന് ആദ്യം ആര്‍ജെഡി വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് അവര്‍ പിന്മാറുകയായിരുന്നു. കഴിഞ്ഞ തവണ ഇവിടെ പരാജയപ്പെട്ട തന്‍വീര്‍ ഹസനാണ് ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. ഏപ്രില്‍ 29നാണ് ഇവിടെ വോട്ടെടുപ്പ്‌.


Next Story

Related Stories