UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യയില്‍ ബുദ്ധനും പ്രതിമ വേണം: ബിജെപി എംപി

അയോധ്യ ബുദ്ധന്റെ കൂടി സ്ഥലമാണ്. ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നും എല്ലാ മതങ്ങള്‍ക്കും തുല്യമായ സംരക്ഷണം നല്‍കണമെന്നും ഭരണഘടനയനുസരിച്ച് ആയിരിക്കണം സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സാവിത്രിബായ് പറഞ്ഞു.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ പാര്‍ട്ടിയെ വെട്ടിലാക്കി ബിജെപി എംപി സാവിത്രിബായ് ഫൂലെ. അയോധ്യയില്‍ രാമന്റെ പ്രതിമ മാത്രം പോര ബുദ്ധന്റേയും പ്രതിമ വേണമെന്നാണ് ബറൈച് എംപിയായ സാവിത്രിബായുടെ ആവശ്യം. അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇവിടെ നടത്തിയ ഉദ്ഘനനത്തില്‍ ബുദ്ധനുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ബുദ്ധ പ്രതിമ ഇവിടെ നിര്‍ബന്ധമായും വേണമെന്നുമാണ് അവരുടെ ആവശ്യം.

ബുദ്ധന്‍ ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെ കൂടി സ്ഥലമാണ്. ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നും എല്ലാ മതങ്ങള്‍ക്കും തുല്യമായ സംരക്ഷണം നല്‍കണമെന്നും ഭരണഘടനയനുസരിച്ച് ആയിരിക്കണം സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സാവിത്രിബായ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വകാര്യ ബില്‍ കൊണ്ടുവരുമെന്ന് ബിജെപി രാജ്യസഭാംഗം രാകേഷ് സിന്‍ഹ ഈയടുത്ത് പറഞ്ഞിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോളാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍