ന്യൂസ് അപ്ഡേറ്റ്സ്

കൈക്കൂലി; ജി എസ് ടി കമ്മീഷണറെ സി ബി ഐ അറസ്റ്റ് ചെയ്തു

കാണ്‍പൂര്‍ ജി എസ് ടി കമ്മീഷണര്‍ ആയ സന്‍സാര്‍ ചന്ദിനെയും എട്ട് പേരെയുമാണ് പിടികൂടിയത്

ജി എസ് ടി കമ്മീഷണറെ സിബിഐ അറസ്റ്റ് ചെയ്തു. കാണ്‍പൂര്‍ ജി എസ് ടി കമ്മീഷണര്‍ ആയ സന്‍സാര്‍ ചന്ദിനെയും എട്ട് പേരെയുമാണ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത് എന്നു പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

1986 ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ് കാഡര്‍ ഓഫീസര്‍ ആണ് സന്‍സാര്‍ ചന്ദ്. കാണ്‍പൂരിലും ഡല്‍ഹിയിലും ആയി അര്‍ദ്ധരാത്രിയില്‍ നടന്ന ഓപ്പറേഷനിലാണ് കമ്മീഷണറും കൂട്ടാളികളായ റവന്യൂ ഉദ്യോഗസ്ഥരും പുറത്തു നിന്നുള്ള വ്യക്തികളും അറസ്റ്റിലായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍