കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്കിയ സാഹചര്യത്തില്‍ ജമ്മു കാശ്മീരിലെ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്‍ഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാനായി ന്യൂഡല്‍ഹിയിലെത്തി. ഭീകരര്‍ക്ക് പണം നല്‍കിയെന്ന 2017ലെ കേസില്‍ മൂന്നാം തവണയാണ് വെള്ളിയാഴ്ച മിര്‍വായിസിന് എന്‍ഐഎ സമന്‍സ് അയച്ചത്. ഹുറിയത് കോണ്‍ഫറന്‍സിന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.
ചോദ്യം ചെയ്യലടക്കമുള്ള നടപടികള്‍ ശ്രീനഗറില്‍ വച്ച് നടത്തണമെന്ന് ഹുറിയത് കോണ്‍ഫറന്‍സ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും എന്‍ഐഎ ഇത് അംഗീകരിച്ചില്ല. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മുമ്പ് രണ്ട് തവണയും മിര്‍വായിസ് ഡല്‍ഹിയിലേയ്ക്ക് വരാതിരുന്നത്. വലിയ തോതില്‍ വധഭീഷണികള്‍ വരുന്നതായി മിര്‍വായിസിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു.