ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് രാജ്‌നാഥ് സിംഗ്; ഗവര്‍ണറുമായി സംസാരിച്ചു

ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവവുമായി ചര്‍ച്ച നടത്തിയതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ വിഷയത്തില്‍ എല്ലാം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ശബരിമല പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സുപ്രീം കോടതി വിധിയായതിനാല്‍ കേന്ദ്രത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ പി സദാശിവവുമായി ചര്‍ച്ച നടത്തിയതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ വിഷയത്തില്‍ എല്ലാം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍