UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“നമ്മള്‍ ഇനിയും ഡല്‍ഹിയുടെ അടിമകളായിരിക്കണോ?” തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു

തങ്ങള്‍ ബിജെപിയുടെ കൂടെ ഉണ്ടാവില്ലെന്ന സൂചനയാണ് ചന്ദ്രശേഖര്‍ റാവു നല്‍കിയിരിക്കുന്നത്.

ബിജെപിയുമായി അടുക്കുകയാണെന്നും നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുമെന്നുമെല്ലാമുള്ള അഭ്യൂഹങ്ങള്‍ക്കിടെ തങ്ങള്‍ ബിജെപിയുടെ കൂടെ ഉണ്ടാവില്ലെന്ന സൂചന നല്‍കി തെലങ്കാന മുഖ്യമന്ത്രി ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു. നമ്മള്‍ ഇനിയും ഡല്‍ഹിയുടെ അടിമകളായിരിക്കേണ്ടതുണ്ടോ എന്നാണ് രംഗറെഡ്ഡി ജില്ലയില്‍ സംഘടിപ്പിച്ച പാര്‍ട്ടി റാലിയില്‍ ചന്ദ്രശേഖര്‍ റാവു ചോദിച്ചത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ടിആര്‍എസ് പിന്തുണച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന്‍റെ പരിപാടികളില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍