ന്യൂസ് അപ്ഡേറ്റ്സ്

ദോക്ലാമില്‍ ചൈന വന്‍ സൈനിക സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ഡിസംബര്‍ മാസം പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ദോക്ലാമില്‍ ചൈന വന്‍ സൈനിക സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഭൂട്ടാന്‍ തങ്ങളുടേതെന്ന് എന്നു അവകാശപ്പെടുന്ന പ്രദേശത്ത് ഏഴു ഹെലിപാഡുകൾ, ആയുധപ്പുര, കോൺക്രീറ്റ് കെട്ടിടങ്ങൾ എന്നിവയാണു ചൈന നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ സൈനിക കേന്ദ്രത്തില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് ഇത്.

10 കിലോമീറ്റര്‍ നീളത്തില്‍ ചൈന നിര്‍മ്മിച്ച റോഡിന് സമീപത്താണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരിക്കുന്നത് എന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസം പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേ സമയം മേഖലയിലെ ചൈനീസ് സന്നാഹത്തെ കുറിച്ചുള്ള വാര്‍ത്ത പ്രതിരോധ മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു.

ഇന്ത്യ-ചൈന: ‘നിങ്ങള്‍ക്ക് സുഹൃത്തിനെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാകില്ല’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍