Top

വരുതിക്ക് നിൽക്കാത്ത കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തുന്നു: ശ്രീധർ ആചാര്യലു

വരുതിക്ക് നിൽക്കാത്ത കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തുന്നു: ശ്രീധർ ആചാര്യലു
മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണറായിരുന്നു ശ്രീധർ ആചാര്യലു ദി വയർ ഡോട്ട് ഇൻ ഇൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.  നവംബർ 22, 2013 മുതൽ നവംബർ 21, 2018 വരെ കേന്ദ്ര വിവരാവകാശ കമ്മീഷണറായിരുന്നു ശ്രീധർ ആചാര്യലു.

പൗരന്മാരുടെ അറിയാനുള്ള അവകാശം നടപ്പാക്കുന്നതിന് കേന്ദ്ര വിവരാവകാശ കംമ്മീഷൻ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ മിക്കതും ഇപ്പോൾ കോടതിയിലെത്തുന്നു. കമ്മീഷനും കമ്മീഷണർമാരും മറുപടി നൽകേണ്ടിവരുന്നു.

നവംബർ 2013-ന് കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി നിയമിക്കപ്പെട്ടത് ഒരു വലിയ കാര്യമായിരുന്നു. വിവര നീതി ഭയമോ പക്ഷപാതമോ കൂടാതെ നൽകാനുള്ള പ്രതിജ്ഞ (രഹസ്യം സൂക്ഷിക്കാനുള്ള പ്രതിജ്ഞ ഉണ്ടായിരുന്നില്ല) ഞാനെടുത്തതും ഓർക്കുന്നു. 2018 നവംബർ 2018-നു ഞാൻ എന്റെ അഞ്ചുവർഷ കാലാവധി സംതൃപ്തിയോടെ പൂർത്തിയാക്കി.

രാജ്യം ഒരു റിപ്പബ്ലിക്കായതിനു ശേഷം നമ്മൾ നിർമ്മിച്ച ഏറ്റവും മികച്ച നിയമമായിരുന്നു വിവരാവകാശ നിയമം 2005. സ്വാതന്ത്ര്യവും സ്വയംഭവവും ആവശ്യമുള്ള കേന്ദ്ര വിവരാവകാശ കമ്മീഷൻ (CIC) എന്ന സ്ഥാപനത്തെയും അതുണ്ടാക്കി. രണ്ടാം അപ്പീലുകൾ ഭയമോ പക്ഷപാതമോ കൂടാതെ തീർപ്പാക്കാനുള്ള ഒരു വിവര ട്രൈബ്യൂനാൽ ആയി പ്രവർത്തിക്കുകയായിരുന്നു അതിന്റെ ലക്‌ഷ്യം. വിവരാകാവകാശ കമ്മീഷണർമാരെ അവരുടെ നിയമപരമായ കടമകൾ നിർവഹിപ്പിക്കാതിരിപ്പിക്കാൻ ‘നിയമപരമായി’ ഭയപ്പെടുത്തുകയാണ് വാസ്തവത്തിൽ നടന്നത്.

ഏതാണ്ട് 1700 റിട്ട് ഹർജികളിൽ, ഭൂരിഭാഗവും വിവരാവകാശ നിയമമനുസരിച്ച് പ്രവർത്തിച്ചതിന് കമ്മീഷനെയോ, കമ്മീഷണർമാരെയോ കക്ഷിചേർത്തുകൊണ്ട്, കേന്ദ്ര സർക്കാരോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ മറ്റു സർക്കാർ സ്ഥാപനങ്ങളോ ഒക്കെ നൽകിയതാണ് എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഭരണഘടനാ കോടതികൾക്ക് CIC യുടേതടക്കമുള്ള ഉത്തരുവുകൾക്ക് മുകളിൽ നിയമ പരിശോധനയ്ക്ക് -judicial review - അധികാരമുണ്ടെന്നത് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള എല്ലാ റിട്ടുകളിലും സർക്കാരിന് CIC-യെ ഒന്നാം കക്ഷിയായി ചേർക്കാൻ കഴിയുമോ?

ഏറ്റവും പുതിയ ഉദാഹരണം നോക്കാം: 2011-ലെ 11 രണ്ടാം അപ്പീലുകൾ പരിഗണിച്ചുകൊണ്ട് ബാങ്കുകളിലെ കടം തിരിച്ചടക്കാതെ പറ്റിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന CIC ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ റിസർവ് ബാങ്ക് (RBI)നൽകിയ രണ്ടു റിട്ട് ഹർജികളിൽ CIC-യാണ് ഒന്നാം കക്ഷി. ലക്ഷക്കണക്കിന് കോടി രൂപ ഇന്ത്യയെയും ഇന്ത്യക്കാരെയും തട്ടിച്ചെടുത്ത ധനികരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ വേണ്ടി മാത്രമാണിത്. നാട്ടിലെ എൻ ജി ഒകൾക്ക് വിദേശത്തു നിന്നും ലഭിക്കുന്ന സംഭാവനകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനുള്ള CIC ഉത്തരവിനെയും റിസർവ് ബാങ്ക് ചോദ്യം ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. റിസർവ് ബാങ്കിനെ സംബന്ധിച്ച് ഇതെല്ലാം ദേശീയ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളാണ്!

സർക്കാർ സ്ഥാപനങ്ങൾ നൽകിയ ഇത്തരത്തിലുള്ള നൂറുകണക്കിന് ഹർജികളിൽ CIC-യാണ് ഒന്നാം കക്ഷി. അതായത് CIC ക്കുള്ള സന്ദേശം വളരെ ഉച്ചത്തിലുള്ളതും വ്യക്തവുമാണ് : “സർക്കാരിന്റെ പക്കലുള്ള രേഖകളോ വിവരങ്ങളോ നൽകാൻ നിങ്ങൾ ഉത്തരവിട്ടാൽ നിങ്ങളെ റിട്ട് ഹർജികളിൽ ഒന്നാം കക്ഷിയാക്കും.

ലോകമാകെയും ഇത്തരത്തിലുള്ള SLAPP suit -ഹർജി നൽകുന്ന കക്ഷിയുടെയോ സ്ഥാപനത്തിന്റെയോ താത്പര്യങ്ങൾക്കെതിരായ എല്ലാ പൊതു പ്രവർത്തനങ്ങളും തടയാൻ വേണ്ടി കോടതിവ്യവഹാരങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുന്ന രീതി- പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. .
Strategic Litigation Against Public Participation എന്നാണ് ഇതിന്റെ മുഴുവൻ പേര്. അത് പലപ്പോഴും ജയിക്കാനായി നൽകുന്ന ഹർജിയല്ല. എതിർകക്ഷിയെ തങ്ങളുടെ പ്രവർത്തികൾ സമൂഹത്തിനുണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നുമോ, പരാതി നൽകുന്നതിൽ നിന്നുമോ തടയാനായി നൽകുന്ന കഴമ്പില്ലാത്ത ഹർജികളാണ്. ഇവിടെ ലക്ഷ്യം CIC-യാണ്. നിർഭാഗ്യവശാൽ സർക്കാർ സ്ഥാപനങ്ങൾ CIC-ക്കെതിരെ ഇടതും വലത്തും നിന്ന് SLAPP ഹർജികൾ നൽകുകയാണ്. അന്തിമമായി ഇത് ബാധിക്കുന്നത് വിവരാവകാശ നിയമം ഉണ്ടാക്കിയിട്ടുള്ള, സാധാരണ പൗരന്റെ അറിയാനുള്ള അവകാശത്തെയാണ്. പാർലമെന്റ് അംഗീകാരത്തോടെ ഇന്ത്യ രാജ്യം ഉണ്ടാക്കിയ വിവരാവകാശ കമ്മീഷനിൽ നിന്നും തങ്ങളുടെ ‘അവകാശങ്ങൾ ‘ മറച്ചുവെക്കാനാണ് സർക്കാർ കാര്യാലയങ്ങൾ ശ്രമിക്കുന്നത്.

സർക്കാർ കടലാസുകൾക്കിടയിൽ പൂഴ്ത്തിവെച്ച വിവരങ്ങൾ വിവരാവകാശ നിയമമനുസരിച്ച് വെളിപ്പെടുത്താനുള്ള എന്റെ ഉത്തരവുകൾക്കെതിരെയും അധികൃതർ നൽകിയ നൂറുകണക്കിന് റിട്ട് ഹർജികൾ എനിക്കും ഭീഷണി തോന്നിക്കാറുണ്ട്.

ഒരു ഉദാഹരണം പറയാം. ഒരു ഹർജിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഞാൻ നിർദ്ദേശം നൽകി. ഡൽഹി സർവകലാശാലയിൽ നിന്നും ബി എ യും ഗുജറാത്ത് സർവകലാശാലയിൽ നിന്നും എം എയും നേടിയെന്നാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും അവകാശപ്പെട്ടിരിക്കുന്നത്. അത് സംബന്ധിച്ച ഹർജികളിൽ ഗുജറാത്ത് സർവകലാശാല എന്നെ വ്യക്തിപരമായി കക്ഷി ചേർത്തിരിക്കുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ ഡൽഹിയിൽ നിന്നും അഹമ്മദാബാദ് വരെ സഞ്ചരിച്ചത് എനിക്ക് വേണ്ടി വാദിക്കാനല്ല, എന്റെ ഉത്തരവിനെതിരെ വാദിക്കാനാണ്! ആ ഒരൊറ്റ ഉത്തരവിൽ എനിക്ക് മൂന്നു നോട്ടീസുകൾ ലഭിച്ചു- ആദ്യം എം. ശ്രീധർ ആചാര്യലു, രണ്ടാമത് എം. ശ്രീധർ ആചാര്യലു, വിവരാവകാശ കമ്മീഷണർ, മൂന്നാമത്തേത് കേന്ദ്ര വിവരാവകാശ കമ്മീഷൻ. ദൽഹി സർവകലാശാലയ്ക്ക് തിരയാൻ സൗകര്യപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുടെ ബിരുദ സാക്ഷ്യപത്രത്തിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു ഇത്.

CIC ഭാഗമായ കേന്ദ്ര സർക്കാർ CIC-യുടെ ഈ ഉത്തരവിനെ എതിർത്തു. ഒരു പൊതു പ്രവർത്തകന്റെ വിദ്യാഭ്യാസ യോഗ്യതകൾ അയാളുടെ സ്വകാര്യ വിവരങ്ങളാണെന്നും അത് വെളിപ്പെടുത്തുന്നത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞായിരുന്നു ഇത്.

ഗുജറാത്ത് സർവകലാശാല എന്റെ നിർദേശമനുസരിച്ച് പ്രധാനമന്ത്രിയുടെ ബിരുദാനന്ദ ബിരുദത്തിന്റെ വിശദശാംശങ്ങൾ നൽകിയതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷെ അതെ ഗുജറാത്ത് സർവകലാശാല മലക്കം മറിഞ്ഞു എന്റെ ഉത്തരവ് മരവിപ്പിക്കാനായി റിട്ട് ഹർജി നൽകിയത് എന്നെ അത്ഭുതപ്പെടുത്തി. ഗുജറാത്ത് ഹൈക്കോടതി എന്റെ ഉത്തരവ് മരവിപ്പിച്ചത് അതിലേറെയും അത്ഭുതപ്പെടുത്തി.

എന്റെ ഒരേയൊരു ചോദ്യമിതാണ്, CIC എന്ന നിലയിൽ കേന്ദ്ര സർക്കാറിന്റെ ഭാഗമാൻ ഞാനെന്നിരിക്കെ, എന്റെ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഹർജി നൽകുമ്പോൾ എനിക്ക് വേണ്ടി ആരാണ് വാദിക്കുക? ഞാനാണ് ഒന്നും രണ്ടും മൂന്നും കക്ഷിയെന്നിരിക്കെ എങ്ങനെയാണ് ഞാൻ മൂന്ന് നിലയിൽ എനിക്ക് വേണ്ടി വാദിക്കുക?

ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) A അനുസരിച്ച് ഒരു പൗരന്റെ ഭരണഘടനാവകാശമായ വിവരാവകാശം നടപ്പാക്കാൻ വേണ്ടി സൃഷ്ടിച്ച ഒരു നിയമപ്രകാരമുള്ള സംവിധാനത്തിനെ ‘നിയമവഴികളിലൂടെ’ ഭയപ്പെടുത്തുകയല്ലേ ഇത്? ചുമരെഴുത്ത് വളരെ വ്യക്തമാണ്-’കമ്മീഷണർ, വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടാതിരിക്കൂ. ഒരുത്തരവിന്‌ മൂന്നു തവണ നിങ്ങളെ SLAPP ചെയ്യും.” ഒരു ഉയർന്ന പൊതു കാര്യാലയത്തിന്റെ സ്വകാര്യതയെ ദുരുപയോഗം ചെയ്യലല്ലേ ഇതെന്നാണ് ഞാൻ ചോദിക്കുന്നത്? ഈ ചോദ്യം ഭരണഘടനാ വിരുദ്ധമാണോ?

ഒരു ട്രൈബ്യൂനൽ ഒരു ഉത്തരവിട്ടാൽ ആ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്യാമെന്നും എന്നാൽ ആ ട്രൈബ്യുണലിനെ ഒരു കക്ഷിയാക്കാൻ പാടില്ലെന്നും പറഞ്ഞുകൊണ്ടുള്ള നിരവധി സുപ്രീം കോടതി വിധികളുണ്ട്. ഈ റിട്ടുകളിലെല്ലാം CIC-യെ കക്ഷിയാക്കിക്കൊണ്ട് സർക്കാരിലെ വിദഗ്ധന്മാർ ഇത് പതിവായി അവഗണിക്കുന്നത് എന്തുകൊണ്ടാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.

ഒരു നിയമ വിദ്യാർത്ഥി എന്ന നിലയിൽ ഹൈക്കോടതിയിലെ ഒരു അപ്പീലിൽ ജില്ലാ കോടതി കക്ഷിയാകുമെന്നോ ഹൈക്കോടതിയും ന്യായാധിപനുമൊക്കെ കക്ഷിയാകുമെന്നുമൊക്കെ ഞാൻ ഒരിക്കലും സങ്കൽപ്പിച്ചില്ല.ഭാഗ്യവശാൽ സുപ്രീം കോടതിയാണ് രാജ്യത്ത് അന്തിമ നിയമ വിധി പറയുന്നത്. അവിടെ CIC-ക്കെതിരെയുള്ള ഈ രീതി തള്ളിക്കളഞ്ഞില്ലെങ്കിൽ ഒരു നാൾ സുപ്രീം കോടതി ന്യായാധിപന്മാർക്കെതിരെയും ഇതുപോലുള്ള SLAPP ഹർജികൾ വരാം. ഈ ഭരണഘടനാ വിരുദ്ധമായ രീതി ഉണ്ടാക്കുന്നത് ‘കേന്ദ്ര സർക്കാർ vs കേന്ദ്ര സർക്കാർ’ എന്ന തരത്തിലുള്ള സാഹചര്യമാണ്. അതായത് ഒരു സർക്കാർ വകുപ്പിനെ പ്രതിനിധീകരിച്ചും കേന്ദ്ര സർക്കാർ, CIC-യെ പ്രതിനിധീകരിച്ചും കേന്ദ്ര സർക്കാർ.

വിവരാകാശ കമ്മീഷനെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതിനു പുറമേ 2018 RTI ബിൽ എന്ന പേരിൽ ഒരു ഭേദഗതിയിലൂടെ CIC-യുടെ സ്വാതന്ത്ര്യവും പദവിയും നിലയും ദുര്ബലപ്പെടുത്താനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇത് നടപ്പായാൽ, തങ്ങളുടെ പക്കലുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് നിർദ്ദേശം നൽകാതിരിക്കാൻ കേന്ദ്ര സർക്കാർ CIC-ക്കു മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കും.

ഇത്തരത്തിൽ SLAPP -ൽ നിന്നും ജനങ്ങളുടെ വിവരാവകാശം സംരക്ഷിക്കാനും ഇത്തരത്തിലുള്ള സർക്കാർ വിഭാഗങ്ങളുടെ റിട്ട് ഹർജികൾ, അന്യായമായ നിയമഭേദഗതികൾ എന്നിവയിലൂടെ വിവരാവകാശ കമ്മീഷനെ ദുർബ്ബലപ്പെടുത്തുന്നത് തടയാനും ഞാൻ രാഷ്ട്രാതിയോട് അഭ്യർത്ഥിക്കുന്നു.https://www.azhimukham.com/edit-india-and-its-frightening-reality-on-crimanalisation-that-is-become-mainstream-uttar-pradesh-is-an-example/

https://www.azhimukham.com/india-supreme-court-confronts-divesting-cbi-director-alok-verma-centre-cvc/

Next Story

Related Stories