UPDATES

മോദിക്കും അമിത് ഷായ്ക്കുമെതിരായ പെരുമാറ്റച്ചട്ട പരാതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പരിഗണിക്കില്ല

ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ പ്രത്യേക ബഞ്ച് കേസ് പരിഗണിക്കും.

ഉച്ചയ്ക്ക് ശേഷം റാഫേല്‍ കേസ് പരിഗണിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് പരിഗണിക്കില്ല. പകരം ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ പ്രത്യേക ബഞ്ച് കേസ് പരിഗണിക്കും.

പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിരന്തരം പ്രസംഗങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസിന്റെ പരാതി ഇന്ന് പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള പരാതിയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്.

റാഫേല്‍ കേസില്‍ ഇന്ന് വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലെറ്റര്‍ ഓഫ് അഡ്‌ജേണ്‍മെന്റ് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റണോ വേണ്ടയോ എന്നും സുപ്രീം കോടതി ഇന്ന് പറയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍