TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത് കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് തട്ടാന്‍: സിപിഐ

മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത് കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് തട്ടാന്‍: സിപിഐ

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത് കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് തട്ടാനാണെന്നും സിപിഐ ആരോപിച്ചു. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ശക്തമായി മുന്നോട്ട് പോകണം.

കെഎം മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്ന പ്രശ്‌നമില്ല. മാണി എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെട്ടിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാണിയുടെ കേരള കോണ്‍ഗ്രസിനെ പിന്തുണച്ച സിപിഎം നടപടി തെറ്റാണ്. മാണി കോണ്‍ഗ്രസുമായി സഹകരിച്ച സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.


Next Story

Related Stories