ന്യൂസ് അപ്ഡേറ്റ്സ്

‘മാധ്യമങ്ങളെ കാണുന്നില്ല എന്നായിരുന്നു എന്നെ കുറിച്ചുള്ള പരാതി, ഇപ്പോൾ ഇടയ്ക്കിടെ മാധ്യമങ്ങളെ കാണുന്നു എന്ന് ആരോപിക്കുന്നു’ : പിണറായി വിജയൻ

പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .

മാധ്യമങ്ങളെ ഇടയ്ക്കിടെ സന്ദർശിക്കുന്നത് മാത്രമാണ് മുഖ്യമന്ത്രി പ്രളയക്കെടുതിയുടെ നാളുകളിൽ ചെയ്തതെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണാൻ അനുവദിക്കുന്നില്ല എന്നായിരുന്നു എന്നെ കുറിച്ചുള്ള പരാതി, ഇപ്പോൾ ഇടയ്ക്കിടെ മാധ്യമങ്ങളെ കാണുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .

അതേ സമയം അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആളുകളെ കൊലയ്ക്ക് കൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാമുകള്‍ പ്രളയത്തിന് കാരണമായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍