Top

"പിണറായി സാർ...പൊലീസിന്റെ മൗനത്തിലുണ്ട് താങ്കളുടെ കാപട്യം"...ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായിക്കുന്നില്ലെന്ന് പരാതി

"പിണറായി സാർ...പൊലീസിന്റെ മൗനത്തിലുണ്ട് താങ്കളുടെ കാപട്യം"...ശബരിമല ദര്‍ശനത്തിന് പൊലീസ് സഹായിക്കുന്നില്ലെന്ന് പരാതി
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്, ഭാര്യയോടും മക്കളോടുമൊപ്പം ശബരിമല സന്ദര്‍ശിക്കാനെത്തി എരുമേലിയിലെത്തി മടങ്ങേണ്ടി വന്ന കോഴിക്കോട് സ്വദേശി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന് നവോത്ഥാന പ്രസംഗം നടത്തുന്ന പിണറായിയും അദ്ദേഹത്തിന് കീഴിലുള്ള പൊലീസും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. പമ്പ ബസില്‍ പോലും സ്ത്രീകളെ കയറ്റില്ലെന്ന് അക്രമോത്സുകമായ ശരണം വിളികള്‍ കൊണ്ട് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയെന്നും സഹായത്തിന് ഒരൊറ്റ പൊലീസ് ഈ സമയം അവിടെയുണ്ടായിരുന്നില്ലെന്നും കോഴിക്കോട് സ്വദേശിയായ ശ്രേയസ് കണാരന്‍ പറയുന്നു.

പൊന്‍കുന്നത്ത് നിന്ന് എരുമേലിയ്ക്കുള്ള യാത്രയ്ക്കിടെ പല തവണ ഐജി മനോജ് എബ്രഹാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വാട്‌സ് ആപ്പ് സന്ദേശം കണ്ടിട്ടും പ്രതികരിച്ചില്ല. ഇത്തരത്തില്‍ സുരക്ഷ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ മറച്ചുവച്ചിട്ടാണ് ആരും സുരക്ഷ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചില്ല എന്നൊക്കെ ഇവര്‍ മാധ്യമങ്ങളോട് നുണ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ മൗനം പിണറായിയുടെ കാപട്യം വ്യക്തമാക്കുന്നുണ്ടെന്ന് ശ്രേയസ് അഭിപ്രായപ്പെടുന്നു. ഈ മണ്ഡലകാലത്ത് തന്നെ തങ്ങള്‍ വീണ്ടും വരുമെന്നും അതുവരേയും പിണറായി വാഴട്ടെ എന്നും ശ്രേയസ് പരിഹസിക്കുന്നു.

ശ്രേയസ് കണാരന്‍റെ പോസ്റ്റുകള്‍:

പിണറായി സാർ ....
താങ്കളുടെ ഉന്നതരായ ഈ പോലീസുദ്യോഗസ്ഥരുടെ മൗനത്തിലുണ്ട് താങ്കളുടെ കാപട്യം ...
താങ്കളുടെ പത്തനംതിട്ട പ്രസംഗത്തിലൂടെ ത്രസിച്ചുനിന്ന രോമങ്ങൾ നേരെയാവും മുമ്പ് വാക്കും പ്രവർത്തിയും എത്രമാത്രം തലതിരിഞ്ഞു നിന്ന് ഞങ്ങളെ പരിഹസിച്ചില്ല ... !!
കോഴിക്കോടു നിന്ന് ബീനയും മക്കളോടുമൊപ്പം എരുമേലി വരെയെത്താനേ കഴിഞ്ഞുള്ളൂ ...
ശ്രീകോവിലിനു മുമ്പിൽ മാത്രമല്ല പമ്പാ ബസ്സിലും സ്ത്രീകളെ കയറ്റില്ലെന്ന് അക്രമോത്സുകമായ ശരണം വിളി കൊണ്ട് അവർ നമ്മെ ഓർമ്മിപ്പിച്ചു ...
സഹായത്തിന് ഒരൊറ്റ പോലീസില്ല ....
പൊൻകുന്നത്തുനിന്ന് എരുമേലിക്കുള്ള പത്തു നാൽപ്പത് മിനുട്ടു ദൂരത്തിനിടെ പല തവണ ഉന്നത പോലീസുദ്യോഗസ്ഥൻ മനോജ് എബ്രഹാമിനെ ഫോണിൽ ബന്ധപ്പെട്ടു ..
ഫോൺ എടുത്തില്ലെന്നു മാത്രമല്ല വാട്ട്സ് ആപ്പ് സന്ദേശം വായിച്ചിട്ടും പ്രതികരിച്ചില്ല ...
അപ്പൊഴാണ് ഒരു കാര്യം വ്യക്തമായത് ,
ഇതുപോലെ പരിഗണിക്കാതെ മറച്ചുവെച്ച എത്ര സംരക്ഷണാപേക്ഷകൾ പൂഴ്ത്തിവെച്ചിട്ടാണ് ഇവർ മാധ്യമങ്ങളോട് യുവതികളാരും സംരക്ഷണമാവശ്യപ്പെട്ട് സമീപിച്ചില്ല എന്ന് പെരും നുണകൾ പറയുന്നത് എന്ന് ...
എന്തായാലും ഞങ്ങൾ തിരിച്ചു വരും ,
ഈ മണ്ഡലകാലത്തു തന്നെ ...
അതു വരേക്കും പിണറായി വാഴ്ക ...പിണറായി ഇന്നത്തെ കോഴിക്കോട് യോഗത്തിലും കൃഷ്ണപ്പിള്ള അടക്കമുള്ള അവിശ്വാസികൾ ആചാരലംഘനത്തിലൂടെ നടത്തിയ കേരള നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിക്കുമായിരിക്കാം ....
ഉൽപ്പതിഷ്ണുക്കൾ കലാപം ചെയ്ത് കടഞ്ഞെടുത്ത കേരളത്തെക്കുറിച്ച് വീമ്പടിക്കുമായിരിക്കാം ..

ഇതെല്ലാം കഴിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗമൊന്നാകെ പ്രതിലോമ പ്രത്യയശാസ്ത്രത്തിന് വിട്ടുകൊടുത്ത് ഉറങ്ങാനും പോകുമായിരിക്കും ....https://www.azhimukham.com/trending-sabarimala-who-is-controlling-police-pramod-puzhankara-writes/
https://www.azhimukham.com/kerala-sabarimala-women-entry-attack-against-women-by-devotees/

Next Story

Related Stories