ന്യൂസ് അപ്ഡേറ്റ്സ്

“ശബരിമല വിഷയത്തില്‍ പിണറായി അങ്ങനെ പറഞ്ഞിട്ടില്ല”: ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സുപ്രീം കോടതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും ജനവിഭാഗത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കുന്നതിനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ സര്‍ക്കാരില്‍ നിന്ന് അകലാന്‍ കാരണമായിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സുപ്രീം കോടതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും ജനവിഭാഗത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തുവരുകാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത് പൂര്‍ണമായും അടിസ്ഥാനരഹിതമായ കാര്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍