ന്യൂസ് അപ്ഡേറ്റ്സ്

ഇടവേളകളില്ല : അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഔദ്യോഗിക ചുമതലകളിലേക്ക് പ്രവേശിച്ചു

സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി  മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോയത്.

ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വന്ന ദിവസം തന്നെ ഔദ്യോഗിക ജോലികൾ ആരംഭിച്ചു. പുലർച്ചെ 3. 30ന് എമിറേറ്റ്സ് ഫ്ളൈറ്റിലാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റൻറും ഗൺമാനും ഡ്രൈവറും മാത്രമാണുണ്ടായത്. നേരെ ക്ലിഫ് ഹൗസിലെത്തിയ ശേഷം മുഖ്യമന്ത്രി രാവിലെതന്നെ ഓഫീസിലേക്ക് പോവുകയായിരുന്നു.

സെക്രട്ടേറിയറ്റിൽ എത്തിയ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ അടക്കമുള്ളവരുമായി ചർച്ച നടത്തി, പിന്നീട് ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മാരേയും അതിനു മുകളിലുള്ള സെക്രട്ടറിമാരെയും വിളിച്ചുചേർത്ത കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനെത്തിയവരെ കണ്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് മാനേജ്മെന്റ് ഒരു ലക്ഷം രൂപയും എൽ.എസ്. എന്റർപ്രൈസസ് ഹൈദരബാദ് 1, 0010 4 രൂപയും സംഭാവന നൽകി.

സെപ്തംബർ രണ്ടിനാണ് മുഖ്യമന്ത്രി  മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോയത്.അതിനിടെ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി കേരളം നേരിട്ട പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിനായി ഗ്ലോബല്‍ സാലറി ചാലഞ്ചിന്റെ ഭാഗമാവന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

സാലറി ചലഞ്ച് സെക്രട്ടേറിയറ്റിൽ സൂപ്പർ ഹിറ്റ് : 90 ശതമാനം ജീവനക്കാരും പങ്കാളികളെന്ന് തോമസ് ഐസക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍