UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊമ്പിളയ് ഒരുമൈക്കാര്‍ക്കെതിരെ കേസെടുത്തു; സമരത്തിന് പിന്നില്‍ രാഷ്ട്രീയ തിമിരമുള്ളവരെന്നും പിണറായി

പൊലീസ് വാഹനം തടഞ്ഞതിനും, വഴി തടഞ്ഞതിനുമാണ് കേസ് എടുത്തത്.

മൂന്നാറില്‍ മന്ത്രി എംഎം മണിക്കെതിരെ സമരം ചെയ്യുന്ന ‘പൊമ്പിളയ് ഒരുമൈ’ പ്രവർത്തകർക്കെതിരെ കേസ് എടുത്തെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊലീസ് വാഹനം തടഞ്ഞതിനും, വഴി തടഞ്ഞതിനുമാണ് കേസ് എടുത്തത്. ഇല്ലാത്ത കാര്യങ്ങള്‍ ആരോപിച്ചാണ് സമരം. എംഎം മണി പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പല സംഘടനകളും സമരത്തിൽ നിന്നും പിന്മാറിയിട്ടുണ്ട്. വിഡി സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പൊമ്പിളയ് ഒരുമൈ സമരത്തെ ഇപ്പോൾ പിന്താങ്ങുന്നവർ രാഷ്ട്രീയ തിമിരം ബാധിച്ചവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഗോമതി പെൺപിള്ളൈ ഒരുമയുടെ നേതൃ സ്ഥാനത്തു ഇല്ല. എംഎം മണി ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇനി ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പൊലീസ് പെമ്പിളൈ ഒരുമൈ സമരത്തെ അടിച്ചമർത്തിയെന്ന് പറയുന്നത് ശരിയല്ല. റോഡ് ഉപരോധിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണ നടപടി മാത്രമാണ് പൊലീസ് സ്വീകരിച്ചത്. എംഎം മണിയുടെ വിവാദ പ്രസ്താവന ഡിവൈഎസ്പി അന്വേഷിച്ചു വരികയാണ്. സ്ത്രീകൾക്കെതിരെ മണി പരാമർശം നടത്തി എന്ന് ചില മാധ്യമങ്ങൾ വരുത്തി തീർക്കുകയാണ്. തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ആരോപണം ഉന്നയിക്കുന്നവർ പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പെമ്പിളൈ ഒരുമൈയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വൻകിട കൈയ്യേറ്റങ്ങൾ തടയുന്നതിന് എതിരെയാണ് സമരം. പട്ടയ വിതരണം തടസപ്പെടുത്താനാണ് സമരം. പ്രതിപക്ഷത്തിന് വിഷയദാരിദ്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്ത കാര്യങ്ങളാണോ മണിയെക്കൊണ്ട് അദ്ദേഹം പറയിപ്പിക്കുന്നത് എന്ന് വിഡി സതീശന്‍ നേരത്തെ ചോദിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍